ഞാനൊരു മാസ സമ്പളകാരനാണ്.2013 നോമ്പ് ഒനനിന് എനറ്റടുത് ഒരു ലക്ഷം രുപ ഉണ്ടായിരുനു. 2014 നോമ്പ് ഒനനിന് അമ്പതിനായിരം ഉണ്ടങ്കില്‍ എത്രആണ് സകാത് കൊടുകേണ്ടത്.അങനെ 2015 നോമ്പ് ഒനനിന് മൂനന് ലക്ഷം ഉണ്ടങ്കില്‍ എത്ര സകാത് കൊടുകകണം.

ചോദ്യകർത്താവ്

ശിഹാബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശമ്പളം എന്നതിന് പ്രത്യേകമായി സകാത് വരുന്നില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സകാത് ബാധകമാവുക. അത് നിശ്ചിത കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുക. 595 ഗ്രാം വെള്ളിയുടെ വിലക്കു സമാനമായി എന്നു നിങ്ങളുടെ കൈയിലെ പണമെത്തുന്നുവോ അന്ന് നിശ്ചിത കണക്കെത്തി. ആ ദിവസം മുതല്‍ ആ കണക്കില്‍ നിന്ന് ഒട്ടും കുറയാതെ അത്രയും പണം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നുവോ അന്നു ആ പണത്തിന്‍റെ (ഒരു വര്‍ഷം മുഴുവനും നിങ്ങളുടെ കൈയില്‍ സ്ഥിരമായി ഉണ്ടായ സംഖ്യയുടെ) രണ്ടര ശതമാനം സകാതായി നല്‍കണം. ഈ വര്‍ഷം തികയില്‍ റമദാനിലും മറ്റു മാസങ്ങളിലും സംഭവിക്കാം. റമദാനില്‍ കൈവശമുള്ള സംഖ്യയുടെ അടിസ്ഥാനത്തിലല്ല മുതലിന്‍റെ സകാത് കണക്കാക്കേണ്ടത്. വര്‍ഷങ്ങള്‍ കണക്കാക്കേണ്ടത് ഹിജ്റ പ്രകാരമാണ്. വര്‍ഷം തികയുമ്പോള്‍ രണ്ടര ശതമാനമാണ് നല്‍കേണ്ടത്. ചോദ്യത്തില്‍ അത്രയും സംഖ്യ എന്നുമുതലാണ് കൈവശമുണ്ടായതെന്നോ അതില്‍ നിന്ന് ഇടക്കെപ്പോഴെങ്കിലും സംഖ്യയില്‍ കുറവു വന്നുവോ എന്നൊന്നും വ്യക്തമല്ലാത്തതിനാല് എത്ര സകാത് കൊടുക്കണമെന്ന് കൃത്യമായി പറയുക സാധ്യമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter