സകാത് യതീം ഖാനയിലെക്കോ മദ്രസ്സയിലെക്കോ കൊടുത്താല്‍ വീടുമോ ?
ചോദ്യകർത്താവ്
ഉമര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
“ദരിദ്രന്മാര്‍, സാധുക്കള്‍, സകാത്തുപ്രവര്ത്തകര്‍, പുതുമുസ്ലിം, മോചനപത്രം എഴുതിയ അടിമ, കടബാധിതര്‍, യോദ്ധാവ്, വഴിയാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമാണുസകാത്ത്. ഇത്അല്ലാഹുവിന്റെനിര്ണയമത്രെ; അല്ലാഹു യുക്തിമാനും ജ്ഞാനിയുമാകുന്നു.” (അത്തൗബ 60). സകാത്ത് ആര്ക്കു നല്കണംഎന്ന് സ്രഷ്ടാവു തന്നെ നിര്ണയിച്ചു നല്കിയിട്ടുണ്ട്. ആ ഗണത്തില്‍ സ്ഥാപനങ്ങളും സംഘടനകളും എണ്ണപെട്ടിട്ടില്ല. ഇഷ്ടാനുസരണം ഇഷ്ടമുള്ളവരില്‍ ചെലവഴിക്കാന്‍ പഴുതില്ല. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


