കടം കൊടുത്ത പണ (കിട്ടുമെന്ന് ഉറപ്പുള്ള )ത്തിനു സകാത്ത് കൊടുക്കേണ്ടത് എങ്ങിനെ ? വിദേശ കറന്സിയിലുള്ള സമ്പാദ്യത്തിന് രൂപയില്‍ സകാത്ത് കൊടുത്താല്‍ മതിയോ ? ഗള്‍ഫില്‍ ഉള്ളവര്‍ അവരുടെ സകാത്ത് എവിടെ കൊടുക്കണം ?
ചോദ്യകർത്താവ്
മുഹമ്മദ് ഫൈസല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കിട്ടുമെന്നു പ്രതീക്ഷയുള്ള കടത്തിനു കൈയിലിരിക്കുന്ന മുതലിനെന്ന പോലെ സകാത് നല്കണം. ഇതിനെ കുറിച്ച് മുമ്പ് കൊടുത്ത വിശദമായ മറുപടി ഇവിടെ വായിക്കാം.
സകാത് കൊടുക്കപ്പെടുന്ന മുതല്‍ എവിടെയാണോ അവിടെയുള്ളവര്‍ക്കാണ് സകാത് വിതരണം ചെയ്യേണ്ടത്. മുമ്പ് നല്കിയ വിശദമായ മറുപടിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
പണമായി സകാത് നല്‍കുന്നിടത്ത്, വിതരണം ചെയ്യപ്പെടുന്ന സ്ഥലത്ത് ഉപയോഗത്തിലുള്ള കറന്സിയിലായിരിക്കണം നല്‍കേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


