അസ്സലാമു അലൈകും... നമുക്ക് ലഭിക്കുന്ന മാസ ശമ്പളത്തില്‍ സകാത്ത് ഉണ്ടോ? ഉണ്ടെങ്കില്‍ എത്ര കിട്ടിയാല്‍ ആണ് നിര്‍ബന്ധമാകുക?
ചോദ്യകർത്താവ്
ഇര്‍ഷാദ്
Aug 25, 2016
CODE :
ശമ്പളം എന്നതിന് പ്രത്യേകമായി സകാത് വരുന്നില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സകാത് ബാധകമാവുക. അത് നിശ്ചിത കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുക. രണ്ടര ശതമാനമാണ് നല്‍കേണ്ടത്. അഥവാ, ഉയര്‍ന്ന ശമ്പളക്കാരനാണെങ്കിലും അത്ര തന്നെ, ദൈനംദിന ചെലവുകള്‍ക്കോ കടം വീട്ടാനോ മറ്റോ ആയി ചെലവായിപ്പോകുന്നുമുണ്ടെങ്കില്‍ അയാള്‍ക്ക് സകാത് വരില്ല, മറിച്ച് കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും മാസാമാസം വല്ലതും കരുതിവെക്കുന്നുണ്ടെങ്കില്‍ അത് കണക്കെത്തി വര്‍ഷം തികയുമ്പോള്‍ സകാത് നിര്‍ബന്ധമാവുകയും ചെയ്യും. കറന്‍സിയുടെ സകാതില്‍ ഇത് വിശദമാക്കിയിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


