ഞാന്‍ കുടുംബ സമേതം ബാംഗ്ലൂരില്‍ താമസിക്കുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ നാട്ടില് പോകാറുണ്ട്. പെരുന്നാള്‍ തുടങ്ങി അവധി സമയത്തും നാട്ടില് പോകാറുണ്ട്. സ്വന്തമായി വീടും എല്ലാം നാട്ടിലാണ്. എന്റെ സകാത്ത് നാട്ടിലും ബാംഗ്ലൂരിലും ഉള്ള അവകാശികള്ക്ക് കൊടുത്തു കൂടെ? അതോ നാട്ടില് മാത്രമോ അല്ലെങ്കില്‍ ബാംഗ്ലൂരില്‍ മാത്രമേ കൊടുക്കാവൂ എന്നുണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഫിഥ്റ് സകാത് ആര്‍ക്കു വേണ്ടിയാണോ നല്‍കുന്നത് അവര്‍, റമദാനിലെ അവസാനത്തെ പകല്‍ അസ്തമിക്കുന്ന സമയം എവിടെയാണോ അവിടെയാണ് അവരുടെ സകാത് വിതരണം ചെയ്യേണ്ടത്. അഥവാ താങ്കളും കുടുംബവും (ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍) ആ സമയത്ത് ബാംഗ്ലൂരിലാണെങ്കില്‍ താങ്കളുടെയും കുടുംബത്തിന്‍റെയും സകാത് ബാംഗ്ലൂരില്‍ തന്നെ നല്‍കണം. അല്ല, നിങ്ങളെല്ലാവരും നാട്ടിലാണെങ്കില്‍ നാട്ടില്‍ വിതരണം ചെയ്യണം. ഇനി താങ്കള്‍ ബാംഗ്ലൂരിലും കുടുംബം നാട്ടിലുമാണെങ്കില്‍ താങ്കളുടേതായ വിഹിതം ബാംഗ്ലൂരിലും കുടുംബത്തിന്‍റേതായിട്ടുള്ളത് നാട്ടിലും നല്‍കണം.
മുതലിന്‍റെ സകാത് നല്‍കേണ്ടത്, നല്‍കപ്പെടുന്ന മുതല്‍ ഏതു നാട്ടിലാണോ അവിടെയാണ്. സ്വത്തിന്‍റെ ഉടമയുടെ പ്രദേശമോ താമസിക്കുന്നിടമോ അതില്‍ പരിഗണിക്കുകയില്ല.
ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ സകാത് ഈ പറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് മാറി മറ്റെവിടെയെങ്കിലും വിതരണം ചെയ്യാമോ എന്നറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. ഫിഥ്‍ര്‍ സകാത് നിര്‍ബന്ധമാകുന്ന സമയത്ത് തീവണ്ടി, വിമാനത്തിലോ മറ്റോ യാത്രയിലാണെങ്കില്‍ സകാത് എവിടെ വിതരണം ചെയ്യണമെന്നറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.


