നിസ്കാരം പതിവായി ഒഴിവാക്കുന്നവര്‍ക് സകാത്ത് കൊടുക്കാമോ?

ചോദ്യകർത്താവ്

അബ്ദുുല്‍ വഹാബ് പി.എം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരത്തിന്‍റെ നിര്‍ബന്ധത്തെ നിഷേധിച്ച് നിസ്കാരം ഒഴിവാക്കുന്നവന്‍ ഇസ്ലാമില്‍ നിന്നു പുറത്തു പോയവനാണെന്നതില്‍ പണ്ഡിതലോകത്ത് രണ്ടഭിപ്രായമില്ല. നിസ്കാരം നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം മടി മൂലം നിസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുമോ ഇല്ലയോ എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം അവന്‍ കാഫിറാകുകയില്ല. എങ്കിലും അവന്‍ വധ ശിക്ഷക്കു അര്‍ഹനാണെന്നാണ്. ഈ അഭിപ്രായ പ്രകാരം നിസ്കാരമുപേക്ഷിക്കുന്നവനു, അവന്‍ അതിന്‍റെ അവകാശികളില്‍ പെട്ടവനാണെങ്കില്‍, സകാത് നല്‍കാവുന്നതാണ്. ശാഫിഈ മദ്ഹബിലും ഹമ്പലി മദ്ഹബിലും നിസ്കാരം ഉപേക്ഷിച്ചവന്‍ കാഫിറാണെന്ന അഭിപ്രായവുമുണ്ട്. അതു പ്രകാരം നിസ്കാരമുപേക്ഷിച്ചവനു സ്കാത് നല്‍കിയാല്‍ അത് മതിയാകുകയില്ല. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഏറ്റവും സൂക്ഷ്മത, നിസ്കാരം നിലനിര്‍ത്തുന്ന, സകാതിന്‍റെ അവകാശികള്‍ക്ക് സകാത് നല്‍കലാണ്.

എന്നാല്‍ പ്രായപൂര്‍ത്തി ആയ അവസരത്തില്‍ തന്നെ മടി കാരണം നിസ്‍കാരം ഒഴിവാക്കുന്നവനാണെങ്കില്‍   അവന്‍റെ സകാത് അവനെ നേരിട്ടു ഏല്‍പ്പിക്കാവതല്ല. കുട്ടിയെയും ഭ്രാന്തനെയും പോലെ അത് അവനു വേണ്ടി അവന്‍റെ രക്ഷിതാവിനെ ഏല്‍പിക്കേണ്ടതാണ്. രക്ഷിതാവില്ലെങ്കില്‍ പോലും അവനു നേരിട്ടു കൊടുക്കാവതല്ല. പ്രായപൂര്‍തി ആയതിന് ശേഷമാണ് നിസ്‍കാരം ഒഴിവാക്കുന്ന പ്രവണത അവനിലുണ്ടായതെങ്കില്‍ അവനെ നേരിട്ട് ഏല്‍പിക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter