വീട് വെക്കാന്‍ സൂക്ഷിച്ച് വെച്ച പണത്തില്‍ സകാതുണ്ടോ? ഖുര്‍ആനില്‍ ധനികനില്‍ നിന്ന് സകാത് വാങ്ങുകയെന്നല്ലേ പറഞ്ഞത്?

ചോദ്യകർത്താവ്

ഫിറോസ് കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എന്ത് ലക്ഷ്യത്തിന് വേണ്ടിയായാലും കൈയ്യിലിരിക്കുന്ന തുകക്ക് കണക്കും വര്‍ഷവും പൂര്‍ത്തിയായാല്‍ സകാത് നിര്‍ബന്ധമാവും. 595 ഗ്രാം വെള്ളിയുടെ മൂല്യമാണ് കണക്ക്. കൈയ്യിലെത്തിയേടം മുതല്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും തുക മേല്‍പറഞ്ഞ കണക്കിന് സമമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ സകാത് നല്‍കേണ്ടതാണ്. രണ്ടര ശതമാനമാണ് സകാതായി നല്‍കേണ്ടത്. കൂടുതല്‍  അറിയാന്‍ കറന്‍സിയുടെ സകാത് നോക്കുക. ഇസ്‍ലാമിക വീക്ഷണ പ്രകാരം സകാതിന്റെ വിഷയത്തില്‍ ധനികന്‍ എന്നാല്‍ ഈ പറയപ്പെട്ട തുക കൈവശമുള്ളവനാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter