നേര്‍ച്ച എന്ന് പറഞ്ഞാല്‍ എന്ത്? എന്തൊക്കെ നേര്‍ച്ച ചെയ്യാം? പട്ട് കൊണ്ട് മഖ്ബറ മൂടാന്‍ നേര്‍ച്ച ചെയ്യുന്നത് കൊണ്ട് വല്ല പുണ്യവും? അത് സ്വഹീഹാകുമോ?
ചോദ്യകർത്താവ്
അബ്ദുല്‍ സത്താര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നതായ ഒരു കര്‍മ്മത്തെ ചെയ്യണമെന്ന് സ്വയം നിര്‍ബന്ധമായി ഏറ്റെടുക്കുന്നതിനെയാണ് നേര്‍ച്ച എന്ന് പറയുന്നത്. പുണ്യകരമായ ഏത് കാര്യവും നേര്‍ച്ചയാക്കാവുന്നതാണ്. മഖ്ബറ മൂടുക എന്നത് അവിടേക്കുള്ള സ്വദഖയുടെ മറ്റൊരു രൂപമാണെന്നതിനാല് അതും നേര്‍ച്ച ചെയ്യാവുന്നതാണ്. നേര്‍ച്ചയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളെല്ലാം കുടുംബം ലൈഫ്സ്റ്റൈല്‍ എന്നതിലെ കുടുംബത്തിന്റെ ഫിഖ്ഹ് എന്ന വിഭാഗത്തിലെ നേര്‍ച്ചയുടെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ.


