സ്ഥിരമായി ഹദ്ദാദ് റാതീബ് ഓതുന്ന എന്നെ റൂമിലുള്ള ഒരാള്‍ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു. ഖുര്‍ആനില്‍ ഫാതിഹയിലും മറ്റു പല സൂറതുകളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട് അല്ലാഹുവിനോട് ചോദിക്കൂ എന്ന്,പിന്നെ എന്തിനു മറ്റുള്ളവരുടെ ഹഖ് ബര്കത് കൊണ്ട് പ്രാര്‍ത്ഥിക്കുന്നതെന്നാണ് അയാളുടെ ചോദ്യം. ഒന്ന് വിശദീകരിക്കാമോ ?
ചോദ്യകർത്താവ്
നദീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ കാര്യങ്ങളില്‍ ഇക്കാലത്ത് ചിലരൊക്കെ സംശയം ഉന്നയിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് വളരെ വിശദമായി മുമ്പ് നാം പറഞ്ഞത് ഇവിടെ നോക്കുക. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട സുഹൃത്തിന് ഹദ്ദാദിനെക്കുറിച്ചുള്ള അജ്ഞതയാണ് അങ്ങനെ ചെയ്യുന്നതിന് കാരണമാവുന്നതെന്നാണ് മനസ്സിലാകുന്നത്. ദിക്റുകള്‍ ചൊല്ലുന്നത് ഏറ്റവും നല്ല കാര്യമാണെന്നും അത് ചെയ്യുന്നവരെ അതില്‍നിന്ന് തടയാതിരിക്കണമെന്നും ആ സുഹൃത്തിനെ ഉപദേശിക്കേണ്ടതാണ്. ഹദ്ദാദ് റാതീബില്‍, ചൊല്ലുന്നതൊക്കെ, ഹദീസിലും ഖുര്‍ആനിലും വന്ന ദിക്റുകളാണ്. ആ ദിക്റുകളെല്ലാം തന്നെ ഒരു വിശ്വാസി തന്റെ ദൈനം ദിന ജീവിതത്തില്‍ പതിവാക്കേണ്ടതുമാണ്. മാത്രവുമല്ല, ഹദ്ദാദ് റാതീബിലെ തേട്ടങ്ങളെല്ലാം തന്നെ അല്ലാഹുവോട് മാത്രമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ.


