അഹലു കിത്താബ് ആരാണ്? ഇപ്പോള്‍ അത്തരം ആളുകള്‍ ഉണ്ടോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഹലുല്‍കിതാബ് എന്ന പദം അര്‍ത്ഥമാക്കുന്നത് ഗ്രന്ഥത്തിന്‍റെ ആളുകള്‍ എന്നാണ്. മുന്‍കാല പ്രവാചകര്‍ക്ക് ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരെയാണ് ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. തൌറാത്, സബൂര്‍, ഇന്‍ജീല്‍ എന്നിവയാണല്ലോ പൂര്‍വ്വകാല ഗ്രന്ഥങ്ങള്‍. ആ ഗ്രന്ഥങ്ങളുടെ സമുദായങ്ങളായി ഉണ്ടായിരുന്നവരുടെ സന്താനപരമ്പരയാണ് ഇന്ന് നിലവിലുള്ള ജൂതരും ക്രിസ്ത്യാനികളും. അവരെല്ലാം ആ പദത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ആ ഗ്രന്ഥങ്ങള്‍ തന്നെ സന്തോഷ വാര്‍ത്ത അറിയിച്ച അന്ത്യപ്രവാചകര്‍ മുഹമ്മദ് (സ) വരുന്നതോടെ അവരെല്ലാവരും അവിടത്തെ പ്രവാചകത്വം അംഗീകരിക്കേണ്ടതായിരുന്നു. അതിന് വിസമ്മതിച്ചതോടെ അവരും സത്യനിഷേധികള്‍ തന്നെ. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter