തറാവീഹ് 8 റക്അത് നിസ്കരിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം ?
ചോദ്യകർത്താവ്
Rasheed Abdulla
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഓരോ നിസ്കാരവും എത്ര റക്അതാണെന്നത് ഹദീസുകളെയും പ്രവചാകരുടെയും സ്വഹാബാക്കളുടെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് തറാവീഹ് 20 റക്അതാണെന്നതാണ് എല്ലാ മദ്ഹബിന്റെ പണ്ഡിതരും പറയുന്നത്. എന്നാല്‍ രണ്ട് റക്അതുകളായി നിസ്കരിക്കപ്പെടുന്ന തറാവീഹ് എത്ര റക്അത് നിസ്കരിച്ചാലും ശരിയാവുന്നതും അത്രയും റക്അതുകള് നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കുന്നതുമാണ്. തറാവീഹ് 20 റക്അതാണെന്നതിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


