വിഷയം: ‍ ചിട്ടി

കുറി ഇസ്ലാമില് അനുവദനീയമാണോ ?

ചോദ്യകർത്താവ്

സഫുവാന്

Aug 20, 2022

CODE :Fin11314

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കലായാണ് കുറിയെ കര്‍മശാസ്ത്ര പണഡിതര്‍ പരിഗണിച്ചിട്ടുള്ളത്. ആഴ്ചയിലോ മാസത്തിലോ നിശ്ചിത സംഖ്യ സ്വീകരിച്ച് അത് ഒരാള്‍ക്ക് നല്‍കുകയും അങ്ങനെ എല്ലാവര്‍ക്കും ലഭിക്കുന്നത് വരെ തുടരുകയും ചെയ്യുന്ന രീതി അനുവദനീയമാണെന്നാണ് ഫുഖഹാഅ് പറയുന്നത്. കുറി കടം നല്‍കലാണ്. ആവശ്യക്കാര്‍ക്ക് കടം നല്‍കി സഹായിക്കല്‍ വളരെ പുണ്യമുള്ളതും സുന്നത്തുമാണ്.

എന്നാല്‍ ഈ പവിത്രമായ പ്രവര്‍ത്തിയുടെ മറവില്‍ പലിശ പോലോത്തത് വന്ന് ചേരുന്ന കുറികള്‍ അനുവദനീയമല്ല. ഉദാഹരണമായി ലേലക്കുറിയില്‍ പണത്തിന് അത്യാവശ്യമുള്ളവര്‍ കുറിയില്‍ ആകെ അടക്കേണ്ട തുകയേക്കാള്‍  കുറഞ്ഞ തുകക്ക്  കുറി വിളിച്ചെടുക്കേണ്ടി വരുന്നു. ഇവര്‍ക്ക് വരുന്ന നഷ്ടം കുറി നടത്തിപ്പുകാര്‍ക്ക് ലാഭമായി ലഭിക്കുന്നു. കുറിയില്‍ ആകെ അടക്കേണ്ട തുക ഒരു ലക്ഷമാണെങ്കില്‍ പണത്തിന് അത്യാവശ്യം ഉള്ളവന്‍ അതില്‍ കുറഞ്ഞ സംഖ്യക്ക് കുറി വസൂലാക്കുന്നു. എന്നാല്‍ തിരിച്ചടക്കുമ്പോള്‍ ഒരു ലക്ഷം പൂര്‍ണമായി അടക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഇസ്‍ലാം നിഷിദ്ധമാക്കിയ പലിശയിടപാടാണ്.

ഇത്തരത്തില്‍ ഹറാമായ പലിശയോ മറ്റു ഫാസിദായ ഇടപാടുകളോ വന്ന് ചേരുന്നില്ലെങ്കില്‍ കുറി അനുദവദനീയമാണ്. 

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നല്ലത് സമ്പാദിക്കാനും നല്ല നിലയില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter