വിഷയം: ജോലി
ഞാൻ UAE ൽ ഒരു Company യിൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് എന്റെ Company യിൽ ലീവുള്ള ദിവസം മറ്റൊരു company യിലോ പുറത്ത് മറ്റെന്തക്കിലും ജോലിക്ക് പോയി പണം ഉണ്ടാക്കാൻ സാധിക്കും അങ്ങനെ ലഭിക്കുന്ന പണം എനിക്ക് ഹലാൽ ആകുമോ ?
ചോദ്യകർത്താവ്
Safeer
Aug 22, 2022
CODE :Fin11315
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ നിശ്ചയിക്കപ്പെട്ട ജോലി സമയം കഴിഞ്ഞ് മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് ഇസ്‍ലാമികമായി തെറ്റല്ല. എന്നാല്‍ അതത് രാഷ്ട്രത്തിന്റെ നിയമം അംഗീകരിക്കാന്‍ അവിടെ താമസിക്കുന്നവര്‍ ബാധ്യസ്ഥനാണ്. എന്തെങ്കിലും മസ്വലഹതിന് വേണ്ടി ഭരണാധികാരികള്‍ നടപ്പാക്കുന്ന നിയമങ്ങള്‍ അംഗീകരിക്കണമെന്നാണ് ശരീഅതിന്റെ കാഴ്ചപ്പാട്. ഇത്തരം പാര്‍ട്ട്ടൈം ജോലിക്കോ അവധി ദിവസം ജോലി ചെയ്യുന്നതിനോ രാജ്യം അനുവാദം നല്‍കുന്നുവെങ്കില്‍ അതിനു പ്രശ്നമില്ല. അനുവാദം നല്‍കുന്നില്ലെങ്കിലും ജോലി ചെയ്ത് കിട്ടിയ വരുമാനം നിഷിദ്ധമാണെന്ന് പറയാനാവില്ല. ചെയ്ത ജോലിക്ക് തന്നെ യാണല്ലോ അവന്‍ പ്രതിഫലം വാങ്ങുന്നത്. ശരീഅത് പ്രകാരം അംഗീകരിക്കേണ്ടവരെ അംഗീകരിച്ചില്ല എന്ന പ്രശ്നം അവിടെ നില നില്‍കുന്നുമുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.