വിഷയം: പെൻഷൻ
പെൻഷൻ സ്‌ക്കിമിൽ ഒടുക്കിയ പണത്തിന്റ സകാത് എങ്ങിനെ ? എംപ്ലോയർ ഒടുക്കിയ പണത്തിന് സകാത്തുണ്ടോ ?
ചോദ്യകർത്താവ്
shamsudheen
Mar 13, 2026
CODE :Fin16178
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പെൻഷൻ സ്കീമുകളിൽ (എംപ്ലോയി വിഹിതം) മുടക്കിയ പണമായാലും സ്ഥാപനം താങ്കൾക്കായി നിക്ഷേപിക്കുന്ന പാരിതോഷിക പണമായാലും (എംപ്ലോയർ വിഹിതം) ക്രഡിറ്റ് ചെയ്യപ്പെടലോടെ താങ്കളുടെ ഉടമസ്ഥതയിൽ വന്നു എന്നർത്ഥം. എന്നാൽ, പൂർണ്ണ നിയന്ത്രണത്തിലല്ലാത്തതിനാൽ (അതായത് ഇപ്പോൾ എടുക്കാൻ സാധിക്കാത്തതിനാൽ), അത് കയ്യിൽ കിട്ടുമ്പോൾ മാത്രം കഴിഞ്ഞുപോയ വർഷങ്ങളിലെ സകാത്ത് കണക്കാക്കി നൽകിയാൽ മതി. ഓരോ വർഷവും ഫണ്ടിലുള്ള സ്വന്തം വിഹിതം കണക്കാക്കി മറ്റ് സമ്പാദ്യങ്ങളോടൊപ്പം ചേർത്ത് സകാത്ത് നൽകാവുന്നതമാണ്. ഇത് പിന്നീട് ഒന്നിച്ച് വലിയൊരു തുക നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ സഹായകമാകും.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


