വിഷയം: ലോട്ടറി
വണ്ടിയുടെ ലോൺ അടക്കാൻ ലോട്ടറി പൈസ ഉപയോഗിക്കാമോ?
ചോദ്യകർത്താവ്
Juraij
Sep 25, 2026
CODE :Fin16525
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ജീവിതത്തിൽ നാം എടുത്തുപയോഗിക്കുന്ന ഓരോ സാമ്പത്തിക ഇടപാടും അതിയായ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രത്യേകിച്ച്, ഇസ്ലാം കർശനമായി വിലക്കിയ പലിശയിടപാടുകളിൽ നിന്നും ഭാഗ്യപരീക്ഷണങ്ങളിൽ നിന്നും അകലം പാലിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.
പലിശ ഈടാക്കുന്ന ലോണുകളും സാമ്പത്തിക ഇടപാടുകളും ഇസ്‌ലാമിൽ കർശനമായി നിരോധിക്കപ്പെട്ടവയാണ്. അതുപോലെ തന്നെയാണ് ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളും. അനായാസേന ധനം സമ്പാദിക്കാമെന്ന വ്യാമോഹത്തിൽ ലോട്ടറിയിലൂടെ ലഭിക്കുന്ന പണം തികച്ചും ഹറാമായ സമ്പാദ്യമാണ്. അത്തരം സന്ദർഭങ്ങളിൽ നാം ടിക്കറ്റിനായി മുടക്കിയ തുക മാത്രമാണ് നമുക്ക് അവകാശപ്പെട്ടതായിട്ടുള്ളത്. ബാക്കി വരുന്ന തുക നമ്മുടെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ലോട്ടറി വഴി ലഭിച്ച അധിക തുക പ്രതിഫലം കാംക്ഷിക്കാതെ പാവപ്പെട്ടവർക്കോ പൊതു ആവശ്യങ്ങൾക്കോ ആയി ദാനം ചെയ്യുകയാണ് വേണ്ടത്.
അതുപോലെത്തന്നെയാണ് വാഹന വാങ്ങലുകൾ പോലുള്ള കാര്യങ്ങളും. ലോൺ മുഖേനയാണ് കാറുകൾ പർച്ചേസ് ചെയ്യുന്നതെങ്കിൽ പോലും, അതിന്റെ തിരിച്ചടവിനായി ഉപയോഗിക്കുന്നത് തികച്ചും ഹലാലായ സമ്പാദ്യം തന്നെയാണെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്.
ചുരുക്കത്തിൽ, ഇത്തരത്തിലുള്ള എല്ലാവിധ ഹറാമായ ഇടപാടുകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയും, നമ്മുടെ വിയർപ്പൊഴുക്കിയുള്ള ഹലാലായ സമ്പാദ്യത്തിന് മാത്രം മുൻഗണന നൽകുകയും ചെയ്യുക എന്നത് അത്യന്തം പ്രധാനമാണ്. ഹറാമായ ഇടമാടുകളിൽ നിന്ന് പൂർണമായി നമുക്ക് മാറി നിൽക്കാം. പരലോക വിജയം കാത്തുസൂക്ഷിക്കാൻ ഹലാലായ ജീവിതശൈലി നമുക്ക് ശീലമാക്കാം. നാഥന്‍ തുണക്കട്ടെ


