ഒരാള്‍ കുറച്ച് സ്വര്‍ണ്ണം ജ്വല്ലറിയില്‍ കൊടുത്തു. അവന്‍ എപ്പോള്‍ വേണമെങ്കിലും അവന്‍ നല്‍കിയ സ്വര്‍ണം തിരിച്ച് ലഭിക്കുകയും ചെയ്യും. മാസത്തില്‍ നിശ്ചിത തുക അദ്ദേഹം കൈ പറ്റുന്നുമുണ്ട്. ഇത് ഹലാലാവുമോ

ചോദ്യകർത്താവ്

habeeb kalikavu

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒന്നിലധികം ആളുകള്‍ പങ്കാളികളായി  മുതല്‍ ഇറക്കി നടത്തുന്ന പങ്കാളിത്ത കച്ചവടം ശിര്കത്തുല്‍ അനാന്‍ എന്നാ പേരിലാണ് ഫിഖ്‌ഹില്‍ അറിയപ്പെടുന്നത്. ശാഫി മദ്ഹബ് അടക്കമുള്ള എല്ലാ മദ്ഹബുകളും ഈ രൂപം അംഗീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണം, വെള്ളി മറ്റു കറന്‍സികള്‍ തുടങ്ങിയവ ഉപയോഗിച്ചോ സമാന വസ്തുക്കള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന (മിസ്‌ലി) ചരക്കുകളോ മുടക്കുമുതലായി ഇവിടെ ഉപയോഗിക്കാവുന്നതാണ്. ആ നിലക്ക് ജ്വല്ലറിയില്‍ സ്വര്‍ണ്ണം മുടക്കുമുതലായി നല്‍കി കച്ചവടത്തില്‍ പന്കാളിയാകാവുന്നതാണ്. പങ്കാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പങ്കാളിത്തത്തില്‍ നിന്ന് പിന്മാറാനുള്ള അവകാശം ഉണ്ട്. എന്നാല്‍ ലാഭം വിഹിതം വെക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിച്ചിരിക്കണം. 1) ശാഫി മദ്ഹബ് പ്രകാരം ലാഭവും നഷ്ടവും മുടക്കമുതലിന്റെ തോതനുസരിച്ച് തീരുമാനിക്കണം. ബിസിനസില്‍ പങ്കാളികളില്‍ ചിലര്‍ കൂടതല്‍ ജോലി ചെയ്തുവേന്നതിന്റെ പേരില്‍ കൂടുതല്‍ ലാഭം ഈടാക്കാവതല്ല. എന്നാല്‍ മറ്റു മദ്ഹബുകളില്‍ ഈ വിഷയത്തില്‍ വ്യതസ്ത അഭിപ്രായം ഉണ്ട്. നഷ്ടം വരുന്ന പക്ഷം മുടക്ക് മുതലിന്റെ തോതനുസരിച്ച് കണക്കാക്കണം പക്ഷെ ലാഭം പങ്കാളികള്‍ തമ്മിലുള്ള ധാരണ പ്രകരം കാണക്കാക്കാവുന്നതാണ്. 2) ലാഭം ഒരിക്കലും മുടക്ക് മുതലിന്റെ നിശ്ചിത ശതമാനം എന്ന് കണക്കാന്‍ പാടില്ല. മറിച്ചു ലഭ്യമായ ലാഭം മുടക്ക് മുതലിന്റെ ശതമാനമാനുസരിച്ചോ പരസ്പര ധാരണ പ്രകാരമോ തീരുമാനിക്കണം. 3) ഒരു നിശ്ചിത തുക ലാഭാമായി കരാര്‍ ചെയ്തുകൊണ്ട് പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെടാവതല്ല. എന്നാല്‍ മാസം തോറും ഒരു നിശ്ചിത തുക നല്‍കുകയും വര്‍ഷാവസാനമോ മറ്റോ  ഓഡിറ്റ്‌ നടത്തി പങ്കാളികളുടെ അര്‍ഹമായ ലാഭ വിഹിതം കണക്കാക്കി ഏറ്റകുറച്ചിലുകള്‍ പരിഹരിക്കുന്ന പക്ഷം തെറ്റില്ല.  അല്ലാതെ നിശ്ചിത തുക മാസം തോറും കൈപറ്റുന്നത്  ആ ഇടപാടിനെ അസാധുവാക്കുകയും അത് നിഷിദ്ധമായി തീരുകയും ചെയ്യും.  തുഹ്ഫ ഉള്‍പ്പെടയുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. സ്വര്‍ണ്ണം വെള്ളി എന്നിവയുടെ കച്ചവടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാമ്പത്തികം വിഭാഗത്തിലെ ഈ മറുപടി വായിക്കുക. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ദൈനംദിന ഇടപാടുകള്‍ ഹലാലായ രീതിയില്‍ നടത്താന്‍ നാഥന്‍ സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter