മോശമായ ചിത്രങ്ങള്‍ കണ്ടതു കൊണ്ട് ഗുഹ്യ സ്ഥാനത്ത് നിന്നും ഒരു ദ്രാവകം പുറപെട്ടു. അത് കൊണ്ട് കുളി നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

സിറാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മോശമായ ചിത്രങ്ങള്‍ കാണുന്നത് തീര്‍ത്തും തെറ്റാണെന്ന് പ്രത്യേകം ഉണര്‍ത്തേണ്ടതില്ലല്ലോ. അത്തരം സാഹചര്യത്തില്‍ പുറപ്പെടുന്ന സ്രവം മനിയ്യ്, മദിയ് എന്നിവയില്‍ ഏതാണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കുളി നിര്‍ബന്ധമാണോ അല്ലേ എന്ന് തീരുമാനിക്കേണ്ടത്. സാധാരണഗതിയില്‍ മദിയ് ആണ് ഇത്തരം സാഹചര്യങ്ങളില്‍ പുറപ്പെടാറുള്ളത്. അത് നജസാണ്, ആ ഭാഗം കഴുകി ശുദ്ധിയാക്കേണ്ടതാണ്, അത് കാരണം കുളി നിര്‍ബന്ധമാവുകയില്ല. മനിയ്യ്, മദിയ്, വദിയ് എന്നിവ തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാനുള്ള അടയാളങ്ങളും മനസ്സിലാക്കാനും അവയെ സംബന്ധിക്കുന്ന വിശദമായ മറ്റു വിധികള്‍ മനസ്സിലാക്കാനും ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter