കുടുംബസമേതംവീട്ടിൽ നിന്ന് ജമാഅത് നിസ്കരിക്കാൻ പറ്റുമോ? അതിന് പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

അബ്ദുല്ലാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ജമാഅത് ആയി ആരോടൊപ്പം എവിടെ നിസ്കരിച്ചാലും അതിന് പ്രതിഫലം ലഭിക്കും. എന്നാല്‍, പുരുഷന് ഫര്‍ള് നിസ്കാരങ്ങള്‍ പള്ളിയിലെ ജമാഅതിനോടൊപ്പം നിര്‍വ്വഹിക്കലും സ്ത്രീക്ക് വീട്ടില്‍ വെച്ച് നിര്‍വ്വഹിക്കലുമാണ് ഉത്തമം. അതോടൊപ്പം, ജമാഅത്, പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ പ്രതിഫലാര്‍ഹമാണെന്നതാണ് പണ്ഡിതര്‍ പറയുന്നത്. ആളുകള്‍ കുറവുള്ള ജമാഅതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ജമാഅതാണല്ലോ ഉത്തമം. അങ്ങനെ നോക്കുമ്പോള്‍, പള്ളിയിലെ ഔദ്യോഗിക ജമാഅതിന് കൂടുന്നതിന്‍റെ പ്രതിഫലം, വീട്ടില്‍ വെച്ച് കുടുംബത്തോടൊപ്പം നടത്തുന്ന ജമാഅതിന് ലഭിക്കുകയില്ലെന്ന് മനസ്സിലാക്കാമല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter