വിഷയം: ‍ hajj

ഹജ്ജിലെ കഫാറത്തിന്റെ അറവ് മൃഗങ്ങൾ കിട്ടിയില്ലെങ്കിൽ കാശ് കൊടുക്കുന്നതിന്റെ വിധി എന്ത്? ഇബാറത്തടക്കം വിവരിക്കൂ ? അറുത്ത ഇറച്ചി ലഭിക്കേണ്ടവരായ യഥാർത്ഥ അവകാശികൾ ഇന്ന് കിട്ടുന്നുണ്ടോ? ആരൊക്കെയാണ് അതിന്റെ യഥാർത്ഥ അവകാശികൾ?

ചോദ്യകർത്താവ്

muhammed adib

Sep 12, 2022

CODE :Fiq11358

അല്ലാഹുവിന്റെ തിരുനാമത്തിൽ, അവന് ആണ് സർവ്വസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.

ഹജ്ജിൽ കൊടുക്കേണ്ടി വരുന്ന കഫ്ഫാറത്-മൃഗങ്ങൾ കിട്ടാതിരുന്നാൽ മൃഗത്തിന്(ഒട്ടകത്തിന്) വിലകെട്ടി അതിനനുസരിച്ച് ഭക്ഷണം വാങ്ങിച്ചു കൊടുക്കണം. അതിനു സാധിക്കാതിരുന്നാൽ  പ്രസ്തുത തുക കൊണ്ട് വാങ്ങിക്കാവുന്ന മുദ്ദിനനുസരിച്ച് നോമ്പ് നോൽക്കുകയാണ് വേണ്ടത്(ഫത്ഹുൽ മുഈ,123). ഇത് സംയോഗം കൊണ്ട് ഹജ്ജ് അസാധുവാക്കുന്നവർക്കുള്ള നിയമമാണ്. ഇനി, നിർബന്ധ കർമ്മങ്ങൾ ഒഴിവാക്കിയതിൻറെ പേരിൽ കൊടുക്കേണ്ടിവരുന്ന മൃഗങ്ങൾ കിട്ടാതിരുന്നാൽ പകരം മൂന്ന് ദിവസം ഹജ്ജിൽ വെച്ചും ഏഴ് ദിവസം നാട്ടിൽ വെച്ചും നോമ്പ് നോൽക്കുകയാണ് വേണ്ടത്. ചുരുക്കത്തിൽ, മൃഗത്തിനു പകരം കാശ് കൊടുക്കാവുന്നതല്ല . അറുക്കപ്പെട്ട മൃഗത്തിന്റെ ഇറച്ചി/ കൊടുക്കേണ്ടി വരുന്ന  ഭക്ഷണങ്ങൾ ഹറമിലെ പാവപ്പെട്ടവർക്കാണ് കൊടുക്കേണ്ടത്. ഹറം നിവാസികൾ തന്നെ ആകണമെന്നില്ല. പുറത്തു നിന്നു വന്നവരായ, വിതരണ സമയം അവിടെ ഉള്ള, പാവപ്പെട്ടവർക്കും കൊടുക്കാവുന്നതാണ്. പാവപ്പെട്ടവർ ഹറമിൽ ഇല്ലാതിരുന്നാൽ അവർ അവിടെ ഉണ്ടാകും വരേ കാത്തിരിക്കണമെന്നാണ് ശാഫിഈ മസ്ഹബിലെ പ്രബല വീഷണം. ഹജ്ജിലെ മൃഗങ്ങളുടെ ഇറച്ചി മറു നാട്ടിലേക്ക് നീക്കം ചെയ്യാൻ പാടില്ല (മുഗ്നി, 2/311). ഹനഫികൾക്കിടയിൽ, അറവ് മാത്രമേ ഹറമിൽ നടക്കേണ്ടതുള്ളൂ. വിതരണം മറു നാട്ടിലുള്ള പാവപ്പെട്ടവർക്കും ആകാവുന്നതാണ്(ബദാഇഉസ്വനാഇഅ, 2/225).

കൂടുതൽ അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter