വിഷയം: ശാസ്ത്ര പഠനം
ശാസ്ത്ര പരീക്ഷണത്തിന് വേണ്ടി അവയവം മുറിക്കുന്നതിന്റെ വിധി
ചോദ്യകർത്താവ്
salman
Sep 18, 2022
CODE :Fiq11368
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ഇസ്ലാം ജീവനു വില കൽപ്പിച്ചവരുടെ (മുഹ്തറം) ശരീരത്തിൽ നിന്ന് ഏതെങ്കിലുമൊരു അവയവം മുഴുവനായോ ഭാഗികമായോ മുറിച്ചു മാറ്റൽ അനുവദനീയമല്ല . അത് ശാസ്ത്ര പരീക്ഷണത്തിന് വേണ്ടിയായാലും ഹറാം തന്നെയാണ് വിധി(തുഹ്ഫ9/397). സ്വയം അവകാശമില്ലാത്ത വസ്തു ആകയാൽ മരണത്തിനു ശേഷവും ശാസ്ത്ര പരീക്ഷണത്തിനു വേണ്ടി മുറിച്ചു മാറ്റി കൊടുക്കാനായി വസ്വിയ്യത് ചെയ്യാനും പാടില്ല .
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ


