വിഷയം: ‍ ഡിവോഴ്സ്

ഭാര്യയെ സ്പർശിക്കുന്നതിന് മുമ്പ് തന്നെ വിവാഹ ബന്ധം വേർപ്പെടുത്തിയാൽ നിശ്ചയിച്ച മഹറിന്‍റെ എത്ര നൽകണം? *

ചോദ്യകർത്താവ്

Shabana

Feb 21, 2026

CODE :Oth16105

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വിവാഹശേഷം ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ വിവാഹമോചനം (ത്വലാഖ്) സംഭവിക്കുകയാണെങ്കിൽ  ഇത്ര തുക/വസ്തു മഹറായി നൽകാം എന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, നിശ്ചയിച്ച മഹറിന്റെ പകുതി (50%) ഭാര്യയ്ക്ക് നൽകണം.

"നിങ്ങൾ അവരെ സ്പർശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം ചെയ്യുകയും, അവർക്ക് നിങ്ങൾ ഒരു മഹർ നിശ്ചയിച്ചിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി (നൽകേണ്ടതാണ്)...." (സൂറത്തുൽ ബഖറ: 237)

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter