ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ എത്ര മാസം ഇദ്ധ ഇരിക്കണം. ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
നദീര്‍ വാതായം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണം. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീ മൂന്നു ശുദ്ധിക്കാലമാണ് ഇദ്ദ ഇരിക്കേണ്ടത്. ആര്‍ത്തവം നിലച്ച സ്ത്രീ ആണെങ്കില്‍ മൂന്നു മാസക്കാലം (ചന്ദ്രമാസം) ഇദ്ദ ഇരിക്കണം. ഗര്‍ഭിണിയാണെങ്കില്‍ മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭത്തിലും പ്രസവം വരെയാണ് ഇദ്ദ ഇരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തൌഫീഖ് നല്കട്ടെ.


