സ്ത്രീധനം എന്നത് അനുവദനീയമാണോ? പ്രത്യേകം നിബന്ധന വെക്കാതെ സ്ത്രീയുടെ വീട്ടുകാര്‍ നല്‍കുന്നത് വാങ്ങാമോ?

ചോദ്യകർത്താവ്

ശറഫുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിവാഹം ഒരു പരിപാവന കര്‍മ്മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത് ഏറ്റവും ലളിതമായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വരനും വധുവും തമ്മിലോ അവരുടെ കുടുംബങ്ങള്‍ തമ്മിലെ സമ്മാനങ്ങള്‍ കൈമാറുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരാചാരം എന്ന നിലയിലോ അല്ലെങ്കില്‍ നിര്‍ബന്ധിതമായോ അവ വാങ്ങുന്നത് ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ വിവാഹ രീതിയെ അപ്രസക്തമാക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടും മറ്റും കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് കടംകൊള്ളുന്ന ഇത്തരം രീതികള്‍ തീര്‍ച്ചയായും ഒഴിവക്കപ്പെടെണ്ടാതാണ്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി ഇന്ന് ഇത് മാറിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ സങ്കടകരമാണ്, അതിനെതിരെ ശക്തമായി ശബ്ദിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് മുമ്പ് നാം സവിസ്തരം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter