അറബി വീട്ടില്‍ നിന്നു് ജോലിക്കാര്‍ വല്ല ഭക്ഷണവും തന്നാല്‍ വീട്ടുടമാസ്ഥന്‍റെ സമ്മദം അന്വേഷിക്കണോ ?വിശദമാക്കുമോ .
ചോദ്യകർത്താവ്
ഇ. കെ. എസ്.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വീട്ടു ജോലിക്കാര്‍ അവര്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നു ഭക്ഷണം തന്നാല്‍ അത് വീട്ടുകാരന്‍റെ സമ്മതമില്ലാതെയാണെന്ന ഉറപ്പില്ലാതിരുന്നാല്‍ മതി. എങ്കിലും ഒരു സൂക്ഷമതക്കു വേണ്ടി ഭക്ഷണം തരുന്ന ജോലിക്കാരോടു ഇങ്ങനെ തരുന്നതില്‍ ഉടമസ്ഥനു അതൃപ്തിയില്ലെന്നു ഉറപ്പു വരുത്താം.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


