ഉസ്മാന് (റ) മുസ്ഹഫ് കരിച്ചുവോ
ചോദ്യകർത്താവ്
സിപി ശഫീഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അറബി ഭാഷയില്‍ തന്നെ ഭാഷാപരമായ പല വൈവിധ്യങ്ങളും കാണാം. ഇത്തരം വൈവിധ്യമായ പല രൂപത്തില്‍ ഖിറാഅതുകളും നിലനിന്നുരുന്നു. ഈ വൈവിധ്യങ്ങള്‍ കാരണം ഖുര്‍ആനിന്റെ പേരില്‍ അഭിപ്രായവിത്യാസം ഉടലെടുക്കാന്‍ തുടങ്ങി. ഓരോരുത്തരും അവരവരുടെ പാരായണ ശൈലിയാണ് മഹത്തരമെന്ന് വാദിച്ചു. ഈ അഭിപ്രായ വിത്യാസം ഇല്ലായ്മ ചെയ്യാന്‍ മറ്റു സ്വഹാബതിന്റെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ഖുര്‍ആന്‍ ഖുറൈശികളുടെ ഭാഷയില്‍ ഒരുമിച്ച് കൂട്ടാന്‍ ഉസ്മാന് (റ) തീരുമാനിച്ചു. അങ്ങനെ ചെയ്തതിന് ശേഷം ഇതല്ലാത്ത മുമ്പുണ്ടായിരുന്ന കോപികളെല്ലാം കരിച്ച് കളയാന്‍ ഉസ്മാന് (റ) കല്പിച്ചു. എല്ലാ സ്വഹാബതും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.ഖുര്‍ആന്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായാല്‍ അത് കരിച്ച് കളയണമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ഈ അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഉസ്മാന് (റ) മുസ്ഹഫ് ക്രോഡീകരിച്ച ചരിത്രം ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


