സ്രെബ്റേനിക കൂട്ടക്കൊലക്ക് 25 വർഷം: വംശഹത്യയുടെ ഞെട്ടൽ മാറാതെ ബോസ്നിയൻ മുസ്‌ലിംകൾ

13 July, 2020

+ -
image

സരജാവോ: ബൊസ്നിയ ഹെർസഗോവിനയിലെ സ്രെബ്റേനികയിൽ വെച്ച് 8000 ലധികം മുസ്‌ലിം ബോസ്നിയാക്കുകളെ സെർബ് തീവ്രവാദികൾ കൂട്ടക്കൊല ചെയ്തതിന് ഇരുപത്തിയഞ്ച് വർഷം തികഞ്ഞു. റഡോവാൻ മ്ലാദിച്ചിന്റെ നേതൃത്വത്തിലുള്ള ബോസിനിയൻ സെർബ് ആർമി ഓഫ് സൃപൃസ്ക എന്ന അർദ്ധസൈനിക വിഭാഗമാണ് സെബ്രേനിക പിടിച്ചടക്കി അവിടെയുള്ള കുട്ടികളടക്കമുള്ള മുസ്‌ലിം പുരുഷന്മാരെ കൂട്ടക്കൊല ചെയ്തതും സ്ത്രീകളെ കൂട്ട മാനഭംഗം ചെയ്തതും. ഹോളോകോസ്റ്റിന് ശേഷം യൂറോപ്പ് കണ്ട ക്രൂരമായ വംശഹത്യയായി 2005 സെക്രട്ടറി ജനറൽ കോഫി അന്നൻ പ്രഖ്യാപിക്കുകയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിധി സെർബ് വിരുദ്ധമാണെന്നാണ് സെർബിയ ചൂണ്ടിക്കാണിച്ചത്. സംഭവം വംശഹത്യയാക്കിയുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു പ്രമേയത്തെ റഷ്യ വീറ്റോ ചെയ്യുകയും ചെയ്തു. 2017 ൽ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ റഡോവാൻ മ്ലാദിച്ചിനെ അന്തരാഷ്ട്ര കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. കൊലപ്പെടുത്തിയവരെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടം കണ്ടെത്തുകയും ഡിഎൻഎ പരിശോധന പ്രകാരം തിരിച്ചറിഞ്ഞതിന് ശേഷം ഔദ്യോഗികമായി ഖബറടക്കുകയും ചെയ്തിരുന്നു.

RELATED NEWS