മഥുരയിലെ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു
ലഖ്​നോ: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി വിധി ലഭിച്ചതിന് പിന്നാലെ സംഘ് പരിവാർ അവകാശ വാദവുമായി രംഗത്തെത്തിയ യു.പിയിലെ മഥുരയിലെ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ ഈ ഹരജി 1991 ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി സിവില്‍ കോടതി തള്ളിയിരുന്നു.​ കൃഷ്​ണ ജന്മഭൂമിയിലാണ്​ മഥുര ഇദ്​ഗാഹ്​ പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത്​ നീക്കണമെന്നാവശ്യപ്പെട്ടുമാണ്​​ ഹരജി നല്‍കിയിരിക്കുന്നത്​.

സിവില്‍ കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്​ജി സാധന റാണി താക്കൂര്‍ നവംബര്‍ 18ന്​ ഹരജി പരിഗണിക്കും.17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സാഹി ഇദ്​ഗാഹ്​ പള്ളി കൃഷ്​ണ​ന്‍റെ ജന്മസ്ഥലത്താണ്​ നില്‍ക്കുന്നതെന്നാണ്​ ഹരജിക്കാരുടെ വാദം. ബാബരി മസ്ജിദ് വിഷയം സംഘപരിവാർ രൂക്ഷമാക്കിയ സമയത്താണ് മറ്റ് ആരാധനാലയങ്ങളിലും സമാനമായ അവകാശവാദം ഉയരുമെന്ന് മുൻകൂട്ടി കണ്ട് കോൺഗ്രസ് സർക്കാർ 1991 ൽ ആരാധനാലയ നിയമം കൊണ്ടുവന്നത്. 1947 ൽ ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ആരുടെ കൈവശമാണോ ആരാധനാലയം നിലകൊള്ളുന്നത്, അവർക്കായിരിക്കും എക്കാലത്തും അതിന്റെ അവകാശം എന്നാണ് ഈ നിയമം പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter