ആണവകരാര്‍:ഇറാനുമായുള്ള ചര്‍ച്ചക്ക് തയ്യാറായി യു.എസ്

ഇറാനുമായുള്ള 2015 ലെ ആണവകരാറില്‍ നിന്ന് പിന്മാറിയ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ തിരുത്തുമായി അമേരിക്ക. ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായി പാരിസില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter