അഭയാര്‍ത്ഥികളെ സഹായിക്കുന്നതില്‍ തുര്‍ക്കിയുടെ പങ്ക് പ്രകീര്‍ത്തിച്ച് യൂസുഫ് ഇസ്‌ലാം

 

സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതില്‍ തുര്‍ക്കിയുടെ പങ്കിനെ പ്രകീര്‍ത്തിച്ച് പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞന്‍ യൂസുഫ് ഇസ്‌ലാം. കാറ്റ് സ്റ്റീവന്‍ എന്നായിരുന്നു യൂസുഫ് ഇസ്‌ലാം മുമ്പ് അറിയപ്പെട്ടിരുന്നത്.1977ലാണ് അദ്ദേഹം  ഇസ്‌ലാമിലേക്ക് കടന്നുവന്നത്. 1979 തന്റെ മ്യൂസിക് ഉപകരണങ്ങള്‍ ലേലത്തിന് നല്‍കുകയും മ്യൂസിക് ഒഴിവാക്കുകയും അതില്‍ ലഭിച്ച തുക മുസ്‌ലിം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു.
പാശ്ചാത്യര്‍ പോലും വഴിമാറി നില്‍ക്കുമ്പോള്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ തുര്‍ക്കി ചെയ്യുന്നത് മഹത്തായ ദൗത്യമെന്ന് യൂസഫ് ഇസ്‌ലാം വ്യക്തമാക്കി.ഒരു മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭയാര്‍ത്ഥി വിഷയത്തില്‍ നിസ്തുലമായ തുര്‍ക്കിയുടെ സംഭാവനയെ കുറിച്ച് യൂസഫ് ഇസ്‌ലാം വാചാലനായത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter