ഇറാനിയന്‍ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധം: ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാൻ

29 June, 2020

+ -
image

തെഹ്റാൻ: ഇറാനിയന്‍ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. ട്രംപിനെ പിടികൂടാന്‍ ആഗോള പൊലീസ് സംഘടന ഇന്‍റര്‍പോള്‍ സഹായവും ഇറാന്‍ അഭ്യര്‍ത്ഥിച്ചു.

ഡോണള്‍ഡ് ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് ഉണ്ട് - ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 പേര്‍ക്കാണ് കുറ്റകൃത്യത്തില്‍ പങ്കെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡോണള്‍ഡ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്നത്.

RELATED NEWS