Citizenship Amendment Act 2019 : ഒരു വിശകലനം

I.  പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പെട്ട 

1.ഹിന്ദു, 
2. സിഖ്, 
3. ജൈന 
4. ക്രിസ്ത്യൻ, 
5.ബുദ്ധ, 
6. പാഴ്സി  
എന്നീ മതവിഭാഗത്തിൽ പെട്ടതും 31.12.2014 നു മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ
വ്യക്തികൾ  അനധികൃത കുടിയേറ്റക്കാർ 
അല്ല എന്നും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നും,

II. സാധാരണഗതിയിൽ പൗരത്വം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 11 വർഷം ഇന്ത്യയിൽ താമസിക്കണമെന്ന നിയമം ഈ മൂന്ന് രാജ്യങ്ങളിൽ പെട്ട ആറു വിഭാഗങ്ങളിലുള്ള ആളുകൾക്ക് ആറു വർഷം താമസിച്ചാൽ മതി എന്നും ആണ് 2019ലെ citizenship amendment Act ഭേദഗതിയുടെ ചുരുക്കം.

3  രാജ്യങ്ങളിൽനിന്നുള്ള 
(പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ) 6   മതങ്ങളിൽ പെട്ട
(ഹിന്ദു, സിഖ്, ജൈന ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി) immigrantsനു മാത്രം പൗരത്വം നൽകുക എന്നത് ഭരണഘടനയിലെ 14-ടാം  അനുച്ഛേദം വിവക്ഷിക്കുന്ന equality before law or equal protection of law  എന്നതിന് വിരുദ്ധമാണ്.

ഈ ആക്ട് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയെ (Article 14) ലംഘിക്കുന്നു.
  
1. "പീഡിത ന്യൂനപക്ഷങ്ങൾ"
മതാടിസ്ഥാനത്തിലുള്ള 
 ന്യൂനപക്ഷങ്ങളെ മാത്രം എന്തുകൊണ്ട് തെരഞ്ഞെടുത്തു ?
ജാതി, സംസ്കാരം, ഭാഷ 
തുടങ്ങിയ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങളെ എന്തുകൊണ്ട് പരിഗണിച്ചില്ല? എന്തുകൊണ്ട് മതം മാത്രം
ഒരു ഘടകം ആയി ?
 
2. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പീഡിത ന്യൂനപക്ഷങ്ങളെയാണ് 2019ലെ പൗരത്വ ഭേദഗതി നിയമം കൊണ്ട്  കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ എന്തുകൊണ്ട് അയൽ രാജ്യവും മുസ്ലിം രാജ്യവുമായ മാലിദ്വീപ്  പരിഗണിക്കുന്നില്ല ?

3. അയൽ രാജ്യങ്ങളിലെ
പീഡിത ന്യൂനപക്ഷങ്ങളെ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ശ്രീലങ്കയിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളെയും, ചൈനയിൽ നിന്നുള്ള ഉയിഗൂർ അഭയാർത്ഥികളെയും, മ്യാന്മറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളെയും ഈ കൂട്ടത്തിൽ പരിഗണിക്കാതിരിക്കാനുള്ള മാനദണ്ഡം എന്ത് ?

4. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പീഡിത ന്യൂനപക്ഷമായ  അഹമ്മദീയ, ഷിയാ, ജൂതർ, നിരീശ്വരവാദികൾ, തുടങ്ങിയവരെ എന്തുകൊണ്ട് പരിഗണിച്ചില്ല ?

5. Naturalisation വഴി പൗരത്വം ലഭിക്കുവാൻ 
സാധാരണ 11 വർഷം ഇന്ത്യയിൽ താമസിക്കണമെന്ന 
നിയമം ഈ മൂന്ന് രാജ്യങ്ങളിൽ പെട്ട 6 വിഭാഗങ്ങൾക്ക് മാത്രം  ആറുവർഷം ആക്കി ചുരുക്കിയത്ൻറെ യുക്തിയെന്താണ് ?

2019ലെ പൗരത്വ ഭേദഗതി നിയമം  മതത്തിൻറെ അടിസ്ഥാനത്തിൽ കൃത്യവും വ്യക്തവുമായ വിവേചനം സൃഷ്ടിക്കുന്നു. 

I. 2019ലെ പൗരത്വ ഭേദഗതി നിയമം ഒരേ മതവിഭാഗത്തിൽ പെട്ട ആളുകൾക്കിടയിൽ തന്നെ വിഭജനം സൃഷ്ടിക്കുന്നു. ഉദാഹരണം,
NRC പ്രകാരം 
കേരളത്തിലെ ഒരു ഹിന്ദുവിന്
NRC യിൽ പറയുന്ന രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നാൽ അയാൾക്ക് പൗരത്വം നഷ്ടമായേക്കും. എന്നാൽ 2014 ന് മുമ്പ് ഈ മൂന്നു രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഹിന്ദുവിന് ഈ രാജ്യങ്ങളിൽ നിന്ന് ആറു വർഷം മുമ്പ് കുടിയേറിയവരാണ് എന്ന രേഖ കാണിച്ചാൽ പൗരൻ ആവാൻ കഴിയുന്നു.

II. 2019ലെ പൗരത്വ ഭേദഗതി നിയമം വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവർക്കിടയിലും വേർതിരിവ് സൃഷ്ടിക്കുന്നു. ഉദാഹരണം, 1972 ൽ അസമിൽ ജനിച്ച ഒരു മുസ്ലിമിന് പൗരത്വം തെളിയിക്കാൻ 1971 നു മുമ്പുള്ള രേഖകൾ ഹാജരാക്കേണ്ടത്ണ്ട്. എന്നാൽ, 2014 ന് മുമ്പ് 
ബംഗ്ലാദേശിൽ നിന്നോ പാകിസ്താനിൽ നിന്നോ  കുടിയേറിയ, ആറു വർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഒരു ഹിന്ദുവിന് 1971 നു മുമ്പുള്ള രേഖകൾ ഹാജരാക്കേണ്ടത് ഇല്ല. രേഖകൾ ഹാജരാക്കാതെ തന്നെ അയാൾ പൗരനാണ് എന്ന് തെളിയിക്കാൻ കഴിയും. അഥവാ ഇന്ത്യയിൽ ജനിച്ച മുസ്ലിമിന് പൗരത്വം ഇല്ലാതെ വരികയും കുടിയേറി വന്ന 6 വിഭാഗത്തിൽപ്പെട്ടവർക്ക് പൗരൻ ആവാൻ കഴിയുന്നു.

III. 2019ലെ പൗരത്വ ഭേദഗതി നിയമം ഒരേ മതത്തിൽപെട്ട വ്യത്യസ്ത പ്രദേശങ്ങളിൽ* 
നിന്നുള്ള ആളുകൾക്കിടയിൽ  വേർതിരിവ് സൃഷ്ടിക്കുന്നു. 2019 ലെ ഭേദഗതി പ്രകാരം
ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ട്രൈബൽ മേഖലയിൽ കുടിയേറി സ്ഥിരതാമസമാക്കിയ ഹിന്ദു കുടിയേറ്റക്കാരന് പൗരത്വം ലഭിക്കുന്നില്ല. അയാൾക്ക് 2019 ലെ ഭേദഗതി കൊണ്ട് പ്രയോജനമില്ല.  എന്നാൽ ബംഗ്ലാദേശിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ   വന്നു 
യു.പിയിലോ, കർണാടകയിലോ, ഡൽഹിയിലോ സ്ഥിരതാമസമാക്കിയ  ഹിന്ദുവിന് പൗരത്വം ലഭിക്കുകയും ചെയ്യുന്നു.

2015-16 ൽ നടത്തിയ ഭേദഗതി

2019ലെ പൗരത്വ നിയമത്തിനു മുമ്പ് 
മറ്റു ചില നിയമങ്ങളിലും പീനൽ നടപടികൾ ഒഴിവാക്കുന്ന ഭേദഗതികൾ ഈ സർക്കാർ ചെയ്തിട്ടുണ്ട്.

ഈ മൂന്ന് രാജ്യങ്ങളിൽ പെട്ട ആറു മതവിഭാഗങ്ങളിൽ പെട്ട വ്യക്തികൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പാസ്പോർട്ട് / മതിയായ യാത്രാരേഖകൾ ഇല്ലാതെ വന്നാൽ Passport (Entry into India) Act, 1920 and the Foreigners Act, 1946 തുടങ്ങിയ നിയമങ്ങൾ വഴി ഉണ്ടാകുന്ന ശിക്ഷകളിൽ നിന്ന് 2015 & 2016 ലെ ഭേദഗതികൾ വഴി ഇളവ് നൽകിയിട്ടുണ്ടായിരുന്നു.

2016ലെ ഈ ഭേദഗതികളും മതത്തിൻറെ പേരിൽ കൃത്യമായ വിവേചനം ഉൾക്കൊള്ളുന്നതാണ്. ഒരു ഉദാഹരണം നോക്കാം.
1972 ന് ശേഷം അസമിൽ ജനിച്ച കൃത്യമായ രേഖകൾ ഇല്ലാത്ത ഒരു മുസ്ലിം   അല്ലെങ്കിൽ പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ അല്ലെങ്കിൽ ഉള്ള രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷം  ഇന്ത്യയിൽ കഴിയുന്ന ഏതെങ്കിലുമൊരു വ്യക്തിക്ക്  തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമ്പോൾ ബംഗ്ലാദേശിൽ നിന്നോ പാക്കിസ്ഥാനിൽ നിന്നോ 1972 നുശേഷം കുടിയേറിയ ഹിന്ദുവിന് ഈ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിക്കേണ്ട.

 അഡ്വ. ഷഹ്സാദ് ഹുദവി, കോഴിക്കോട്

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter