ഗ്യാന്‍വാപി മസ്ജിദിന് നേരെ ഉയരുന്ന സംഘ്പരിവാര്‍ കണ്ണുകള്‍

'കാശി മഥുര ബാക്കി ഹേ....' തീർത്തും അന്യായമായ ഒരു കോടതി വിധിയിലൂടെ ബാബരി ഭൂമി കൈവശപ്പെടുത്തിയതിന് ശേഷം ഹിന്ദുത്വ തീവ്രവാദികൾ വിളിച്ച മുദ്രാവാക്യങ്ങളിൽ ഒന്നാണിത്. വർഷങ്ങളായി തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഗതി നിർണയിച്ച ബാബരി അധ്യായം അടയുമ്പോൾ അനീതിയുടെയും വെറുപ്പിന്റെയും പുതിയ ഏടുകൾ രാജ്യത്തിന്  മുന്നിൽ തുറന്ന് വെക്കാനുളള കൊണ്ട് പിടിച്ച ശ്രമങ്ങൾ നടത്തുകയാണ് ഹിന്ദുത്വ തീവ്രവാദികൾ.

യുഗപ്രഭാവനായ മുഗൾ  ചക്രവർത്തി ഔറംഗസീബ് യുപിയിലെ കാശിയിൽ  നിർമിച്ച  ഗ്യാൻവാപി  മസ്ജിദിന് എതിരെയാണ് സംഘ പരിവാരവും വിഎച്ച്പിയും കണ്ണ് വെച്ചിരിക്കുന്നത്. രണ്ടായിരം  വർഷങ്ങൾക്ക് മുമ്പ് വിക്രമാദിത്യൻ രാജാവ് പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്നാണ് ഇവര് വാദിക്കുന്നത്. ഹൈന്ദവ വിശ്വാസികൾ വിശുദ്ധ സ്ഥലമായി കാണുന്ന കാശി ക്ഷേത്രത്തിന്റെ അടുത്ത് തന്നെയാണ് മസ്ജിദും നിൽക്കുന്നത്. 

Also Read:ഔറംഗസീബിന്റെ ലോകം

അധികാരം കയ്യിലില്ലാതിരുന്ന കാലത്ത് പോലും കെട്ടുകഥകളും ഐതിഹ്യങ്ങളും പടച്ചുണ്ടാക്കി വർഗീയ  വിഷം ചീറ്റി തങ്ങളുടെ ലക്ഷ്യ പ്രാപ്തിക്കായി അഹോരാത്രം പണിയെടുത്ത ഈ  തീവ്രവാദികൾ അധികാരം ഉപയോഗിച്ച് ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വലിയൊരു  ഉൾഭീതിയോടെയല്ലാതെ ചിന്തിക്കാനാവുന്നില്ല. ഗ്യാൻവാപിയും ബാബരിയുടെ വഴിയെ നീങ്ങിയാൽ ഇന്ത്യയുടെ മതേതര ആത്മാവിന്  താങ്ങാനാവുന്നതിനും  അപ്പുറമായിരിക്കും അതേൽപിക്കുന്ന ആഘാതം. വർഗീയതയുടെയും അരാജകത്വത്തിന്റെയും വിവരങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ  കേട്ട് കൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന  കേന്ദ്ര സർക്കാറിന്റെ അനുമതിയോടെയും ആശീർവാദത്തോടെയും ഇവയെല്ലാം  എന്നതാണ് ഏറെ  ഭീതിജനകം.

വരാണസി കോടതിയുടെ വിധി

അഭിഭാഷകനായ വിജയശങ്കർ രസ്തോഗിയും മറ്റു മറ്റു 3 പേരും പള്ളിക്കെതിരെ നൽകിയ നിയമ വ്യവഹാരങ്ങളിൽ കോടതി എടുത്ത നിലപാടാണ് ഗ്യാൻ വാപി ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കാൻ ഉണ്ടായ കാരണം. 1669 ൽ  ഔറംഗസീബ് നൽകിയ ഉത്തരവ് പ്രകാരം ശിവക്ഷേത്രം തകർത്തതിനു ശേഷമാണ് മസ്ജിദ് നിർമ്മിച്ചത്,  ഇവിടെ പന്ത്രണ്ട് ജ്യോതിർ ലിംഗങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും അതിനാൽ ഭൂമി ഭൂമി തിരിച്ചു കിട്ടണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.

Also Read:ബാബരി മസ്ജിദ്‌ ; ചരിത്രത്തിന്‍റെ നാൾ വഴികൾ

പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനാവശ്യമായ റവന്യൂ രേഖകൾ പള്ളി കമ്മിറ്റി കോടതിക്കു മുമ്പാകെ സമർപ്പിച്ചുവെങ്കിലും ഈ കേസിൽ തെളിവായി  ഉപയോഗിക്കാൻ അവ പര്യാപ്തമല്ലെന്ന് പറഞ്ഞ് കോടതി തള്ളി. ഇരുകൂട്ടർക്കും വ്യക്തമായ തെളിവുകൾ ഹാജറാക്കാൻ സാധികാത്തതിനാൽ പുരാവസ്തുഗവേഷക സംഘം രൂപീകരിക്കുകയും പള്ളിയിൽ ഏതെങ്കിലും ആരാധനാലയങ്ങളുടെ അവശിഷ്ടം ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് വരാണസി സിവിൽ കോടതി. സ്വാഭാവികമായും ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാറിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ്.  ഇതിനോടകം തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട ഈ സ്ഥാപനത്തിന് പള്ളിയിൽ അനിയന്ത്രിതമായി കയറാനുള്ള സ്വാതന്ത്ര്യം നൽകുക വഴി കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തിരിക്കുകയാണ് കോടതി.

ആരാധനാലയ നിയമം

പള്ളിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന വാരാണസി കോടതിയുടെ ഉത്തരവ് വസ്തുതകൾ അറിയാനുള്ള ഒരു നിഷ്കളങ്ക ശ്രമം ആണെന്ന് വിശ്വസിക്കാൻ തരമില്ല. ബാബരിയുടെ വഴിക്കുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നേ വിശ്വസിക്കാൻ സാധിക്കൂ.

വാസ്തവത്തിൽ, 1991ലെ ആരാധനാലയ നിയമത്തിന് എതിരാണ് കോടതി ഉത്തരവ്. ഈ  നിയമപ്രകാരം 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏത് സ്ഥിതിയിലായിരുന്നോ ഉണ്ടായിരുന്നത് തൽസ്ഥിതിയിൽ നിന്നും മാറ്റം വരുത്താവതല്ല.  കേസുകൾ നടക്കുന്നതിനാൽ ബാബരി മസ്ജിദ് പ്രസ്തുത നിയമത്തിനു പുറത്തായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നിയമം ഇങ്ങനെയാണ് എന്നിരിക്കെ കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതിന് പിന്നിലെ ചേതോവികാരം? വിശ്വാസികളുടെ മനസ്സിൽ അവിശ്വാസത്തിന്റെ കനലുകൾ കോരിയിടുന്ന ഇത്തരമൊരു വിധി ആരുടെ താൽപര്യ സംരക്ഷണത്തിനു വേണ്ടിയാണ്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വ്യക്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter