ബര്‍ദവാന്‍ : രാഷ്ട്രീയ മല്‍പിടുത്തത്തില്‍ ഞെരിഞ്ഞമരുന്ന സമുദായം
ഇരയാക്കപ്പെടുത് ഒരു സമൂഹവും അവരുടെ സ്ഥാപനങ്ങളുമാണെങ്കിലും പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയാവസ്ഥയുമായി ഏറെ കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ് ബര്‍ദവാന്‍ സ്‌ഫോടനം. കൊല്‍ക്കത്തയില്‍ നിന്നും ഏകദേശം 150 കിലോമീറ്ററകലെസ്ഥിതിചെയ്യുന്ന ജില്ലയാണ് ബര്‍ദവാന്‍. ഇവിടുത്തെ കഗ്രാല്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഉച്ചയോടടുത്ത നേരത്ത് ഒരു ബോംബുസ്‌ഫോടനം നടന്നു. കഗ്രാലിലെ ഒരു ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നടന്ന സ്‌ഫോടനത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മുറി വാടകക്കെടുത്തിരുന്ന ശക്കീല്‍ അഹ്മദ് മരണപ്പെട്ടു, മറ്റുരണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റിരുന്ന സൊബാന്‍ മൊണ്ടല്‍ പിന്നീട് ബര്‍ദവാന്‍ മെഡിക്കല്‍ കോളേജില്‍വെച്ച് മരണപ്പെട്ടു. മരണപ്പെട്ട ശക്കീല്‍ അഹ്മദദ് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഹക്കീം എന്നിവരുടെ ഭാര്യമാരും രണ്ടുമക്കളും കെട്ടിടത്തിലുണ്ടായിരുന്നുവെങ്കിലും മറ്റൊരു റൂമിലായിരുന്നതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ശക്കീല്‍ അഹ്മദും കൂട്ടാളികളും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും ഇവര്‍തനനെയാണ് സ്‌ഫോടനത്തിനുപിന്നിലെന്നും ദുര്‍ഗാ പൂജ കാലയളവില്‍ പത്തോളം സ്‌ഫോടനങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നുവെന്നുമാണ് ഔദ്യാഗിക ഭാഷ്യം. ഇതേതുടര്‍ന്ന് ഇവരുടെ മത പഠനപശ്ചാതലങ്ങളും മദ്‌റസകളുടെ തീവ്രവാദ പരിശീലനങ്ങളും മാധ്യമങ്ങള്‍ എരുവോടെ വിളമ്പിക്കെണ്ടിരുന്നു. ഇതേ മാധ്യമങ്ങള്‍ തന്നെ സ്‌ഫോടനത്തിനെതിരെയുള്ള പ്രതിഷേധമൊന്നോണം ഒരു മദ്‌റസാ വിദ്യാര്‍ഥിയെ അഗ്നിക്കിരയാക്കിയതിനെ സൗകര്യപൂര്‍വ്വം വിഴുങ്ങുകയും ചെയ്തു.
സ്‌ഫോടനത്തിനു പിന്നിലെ രാഷ്ട്രീയം
മാധ്യമകഥകളും ഔദ്യോഗിക ഭാഷ്യങ്ങളും ഇങ്ങനെ തുടരുന്നുവെങ്കിലും ഇതിനുപിന്നിലെല്ലാം രാഷ്ട്രീയ കളികളുണ്ടെന്നതില്‍ ബംഗാളിലെ സാമാന്യ ജനത്തിന് സംശയമുണ്ടാകാനിടയില്ല. അത്രയും ജുഗുപ്‌സാഹവമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ബംഗാളില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുത്. ഇതിനകം തന്നെ മഹാരാഷ്ട്ട്രയിലും ഹരിയാനയിലും വെന്നിക്കൊടി നാട്ടിയ ബിജെപി 2016-ഓടെ ബംഗാളും കീഴടക്കാമെന്ന കണക്കുകൂട്ടലിലാണ്. ഇതിനായുള്ള പരിശ്രമങ്ങളും എന്നോ തുടങ്ങിക്കഴിഞ്ഞു. ദേശീയാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം രണ്ടു റാലികളെ അഭിസംബോദനം ചെയ്യാന്‍ അമിത് ഷാ ബംഗാളിലെത്തി. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതും കഴിഞ്ഞമാസം ഇവിടെയെത്തിയിരുന്നു. ബംഗാളില്‍ സംഘ് കുടുംബത്തിന് പ്രത്യേക താല്‍പര്യമുണ്ടെും ഇതിനായി മോഹന്‍ ഭഗവതും അമിത്ഷായും ഇടക്കിടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും പല സംസ്ഥാന നേതാക്കളും തറപ്പിച്ചു പറയുന്നു.
സാരതാ ചിറ്റി അഴിമതി കേസില്‍ കാലിടറുന്ന മമതാസര്‍ക്കാറിനെ താഴെയിറക്കാനുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ ആസൂത്രണംചെയ്തു കൊണ്ടിരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയവും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കുത്തക സീറ്റ് പിടിച്ചെടുക്കാനായതും ഇവര്‍ക്ക് പ്രതീക്ഷക്ക് വകനല്‍കുന്നു.
1977 ല്‍ ഇടതുപക്ഷ സഖ്യം നിലവില് വന്നതുമുതല്‍ സി.പി.എമ്മിന്റെ കുത്തകയും കഴിഞ്ഞ നിയമ സഭാതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ മമത തൂത്തു വാരിയപ്പോഴും പിടിച്ചുനിന്ന അപൂര്‍വ്വം സീറ്റുകളിലൊന്നായ ബസിറ്ഹട്ട് അസംബ്ലി സീറ്റാണ് ഉപതിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി തട്ടിയെടുത്തത്. ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ ഇതിനകം ത ബി.ജെ.പി ഇവിടെ സ്വന്തമാക്കിക്കഴിഞ്ഞു. ഈയൊരു പശ്ചാതലത്തിലാണ് ഒക്ടോബര്‍ രണ്ടിനുനടന്ന സ്‌ഫോടനത്തേയും അതിനെ തുടര്‍ന്നുണ്ടായ രാഷ്ടീയ വിവാദങ്ങളേയും വിലയിരുത്തേണ്ടത്.
സ്‌ഫോടനം നടന്നയുടനെ ദേശീയ ഏജന്‍സി അന്വേഷണം ഏറ്റെടുക്കണമെന്ന വാദവുമായി രംഗത്തെത്തിയത് ബംഗാള്‍ ഘടകം ബി.ജെ.പി അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹയാണ്. മമത ബംഗാളില്‍ മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മദ്‌റസകളെ സഹായിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന സര്‍ക്കാറിനുകീയില്‍ ശരിയായ അന്വേഷണം സാധ്യമല്ലെും അവര്‍ പറഞ്ഞു. സംസ്ഥാന ഏജന്‍സി തന്നെ അന്വേഷിച്ചാല്‍മതിയെന്ന നിലപാടില്‍ സംസ്ഥാനസര്‍ക്കാറും ഉറച്ചുനിന്നു. സമകാലിക രാഷ്ട്രീയ പരിസരത്ത് കേന്ദ്രം അന്വേഷണമേറ്റെടുത്താലുണ്ടാകുന്ന ഭവിഷ്യത്ത് നന്നായറിയുന്നവരായതുകൊണ്ടുതന്നെ ഏെതു വിധേനയും കേന്ദ്ര ഇടപെടല്‍ ഒഴിവാക്കുകയെന്ന രീതിയാണ് തൃണമൂല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരുപക്ഷേ ബി.ജെ.പിയും സിപിഎമ്മും സംസ്ഥാനത്ത് അസ്ഥിരതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രണം ചെയ്തതാകാമെനനുവരെ തൃണമൂല്‍ കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഒക്ടോബര്‍ മൂന്നിനു ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രധിനിധികള്‍ ബര്‍ദവാനിലെത്തി അനൗദ്യോഗികമായ അന്വേഷണനടപടികള്‍ തുട ങ്ങിയിരുന്നുവെങ്കിലും ഒക്ടോബര്‍ ഒമ്പതിനാണ് സംഭവത്തിന് അന്താരാഷ്ട്ര ബന്ധമണ്ടെന്നനിലയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം എന്‍.ഐ.എക്കു കയ്മാറിയത്. അന്വേഷണം തങ്ങള്‍ കേന്ദ്രത്തിന് കൈമാറിയതല്ലെന്നും കേന്ദ്രം സ്വയം ഏറ്റെടുത്തതാണെന്നുമാണ് തൃണമൂല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2008-ല്‍ എന്‍.ഐ.എ രൂപീകരിക്കപ്പെ'തിനു ശേഷം രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ കേന്ദ്രം സ്വയം അന്വേഷണം ഏജന്‍സിക്കു കൈമാറു ആദ്യ സംഭവം ഒരുപക്ഷേ ഇതായിരിക്കാം. കേന്ദ്രത്തെ ഏല്‍പിക്കാനും ഏറ്റെടുക്കാനുമുള്ള ബി.ജെ.പിയുടെ അമിതാവേശവും കേന്ദ്രത്തെ പൂര്‍ണമായും തള്ളുന്ന തൃണമൂല്‍പൊളിസിയും ഇവിടെ സംശത്തിന് കാരണമാകുന്നു.
പിന്നാമ്പുറ കഥകള്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്രിമിനലുകള്‍ക്കും ചെറുബോംബുകള്‍ നിര്‍മിച്ചുനല്‍കുന്ന ക്രിമിനല്‍ സംഘത്തില്‍പെട്ടവരായിരിക്കാം സ്‌ഫോടനത്തില്‍ മരണപ്പെട്ടതെന്ന് കരുതുവര്‍ നിരവധിയാണ്. തദ്ദേശവാസികളിലധികവും ഈ പക്ഷക്കാരാണ്. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ താഴെനില തൃണമൂല്‍ കോഗ്രസിന്റെ കാര്യാലാമായി പലഘട്ടങ്ങളിലും ഉപയോഗിച്ചിരുന്നു. 2008 ലും 2013 ലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തും ഇവിടം തൃണമൂല്‍ ഓഫീസായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ തൃണമൂലിന് വേണ്ടിയുള്ള ബോംബുകളായിരിക്കാം ഇവിടെ നിര്‍മിച്ചിരുന്നതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. സ്‌ഫോടനം നടന്ന കെട്ടിടം പ്രദേശത്തെ തൃണമൂല്‍ നേതാവായ നൂറുല്‍ ഹസന്‍ ചൗധരിയുടെ ഉടമസ്ഥതയിലുള്ളതാണെന്നത് ഇതിന് ശക്തിയേകുന്നു.
തൃണമൂലിനെ പ്രതിക്കൂട്ടിലാക്കാനും അന്വേഷണം കേന്ദ്രത്തിനുവിടാനും ഈ സ്ഥലം ബി.ജെ.പി തിരഞ്ഞെടുത്തതാകാമെന്നു നിരീക്ഷിക്കുവരും വിരളമല്ല. എന്തുതെയായാലും ഇങ്ങനെയൊന്ന് നടന്നു കിട്ടുകയേ ബി.ജെ.പിക്ക് വേണ്ടിയിരുന്നുള്ളൂ. പറഞ്ഞുശീലിച്ച മദ്രസാ തീവ്രവാദത്തിന്റെ പ്രസ്താവനകളിറക്കി വര്‍ഗീയത നിറക്കാനുള്ള ഒരവസരമായി അവരിതിനെ ശരിക്കും ഉപയോഗിച്ചു. തൃണമൂലിന്റെ മുസ്ലിം മമത വര്‍ഗീയത വളര്‍ത്താനുള്ള വളമാണെും അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. തൃണമൂലിന്റെ അടികൊണ്ടിരിക്കുന്ന മുന്‍കാല കമ്യൂണിസ്റ്റ് ഗുണ്ടകളെ ഇതുവഴി പാര്‍ട്ടിയോടടുപ്പിക്കാനും അവര്‍ക്കായി.
രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ തൃണമൂലുകാര്‍ ബോംബുണ്ടാക്കുതിനിടെയാണ് സ്‌ഫോടനം നടതെന്ന് ഒരിക്കല്‍പോലും ബി.ജെ.പി ആരോപിച്ചിട്ടില്ല. ബംഗാള്‍ രാഷ്ട്രീയത്തെ സംബന്ധിച്ചെടുത്തോളം അതൊരത്ഭുതമല്ലെന്നതു മാത്രമല്ല ഇതിനു കാരണം, മറിച്ച് അവര്‍ക്ക് വേണ്ടത് വര്‍ഗീയ ധ്രുവീകരണമായിരുന്നു, അതിനുള്ള കാരണങ്ങളാണ് അവര്‍ തേടിയിരുന്നത്.
ഒരു ക്രിമിനല്‍ കേസായി ഒതുങ്ങേണ്ട സംഭവത്തെ ഒരു സമുദായത്തിന്റെ അസ്ഥിത്വത്തിനു നേരേയുള്ള ഭീഷണിയായി വളര്‍ത്തുന്നതില്‍ ബി.ജെ.പി ജയിച്ചുവെന്നു തന്നെ പറയാം. മാധ്യമങ്ങളുടെ അകമൊഴിഞ്ഞപിന്തുണയും ഇതിനായി അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഓരോ ദിവസവും പുതിയ കഥകളുമായാണ് മാധ്യമങ്ങളധികവും പുറത്തിറങ്ങിയത്. എന്നാല്‍ ബര്‍ദവാന്‍ സംഭവത്തിനെതിരെയുള്ള പ്രതിഷേധമെനിലയില്‍ മദ്‌റസാവിദ്യാര്‍ത്ഥിയെ കത്തിച്ച സംഭവം അരക്കോള വാര്‍ത്തപോലുമാക്കിയില്ല ഈ പത്രമുത്തശ്ശികള്‍. ക്രിമിനല്‍ സംഭവത്തെ വര്‍ഗീയ വല്‍ക്കരിക്കുകവഴി രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഒരുസമുദായത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു ബി.ജെ.പി. സ്‌ഫോടനം വര്‍ഗ്ഗീയമായാലും രാഷ്ട്രീയമായാലും ഇരകളൊന്നു തന്നെയെന്നു മാത്രം.



Leave A Comment