നവാബ് ഹൈദരലി: ധീരനായ ഭരണാധികാരി

പൗരാണിക കാലത്തെ രാജാക്കന്‍മാര്‍ ഭൗതിക പ്രമത്തതയുടെ അടിമകളായിരുന്നു. രാജാവിനെ സുഖിപ്പിക്കുന്ന നിരവധി കൊട്ടാര ജീവനക്കാരും തോഴിമാരും സര്‍വസാധാരണമായിരുന്നു. രാജാവ് അവര്‍ക്കിടയില്‍ വളരെ സുഖലോലുപതയിലായിരുന്നു ജീവിച്ചത്. എന്നാല്‍, നവാബ് ഹൈദരലി ഇന്ത്യ കണ്ട എക്കാലത്തെയും തികച്ചും വ്യത്യസ്തനായ വലിയ സ്വാതന്ത്ര്യ പോരാളിയാണ്. 18ാം നൂറ്റാണ്ടിന്റെ കലാപകലുഷിതാന്തരീക്ഷത്തില്‍ നിന്നാണ് അദ്ദേഹം ഉയര്‍ന്നുവന്നത്. പ്രഭുകുടുംബത്തില്‍ പിറന്നതിനാലാണ് ഉര്‍ദു ഭാഷയിലെ (നവാബ്) എന്ന പദം ചേര്‍ത്ത് അദ്ദേഹം വിളിക്കപ്പെടുന്നത്. എഴുതാനും വായിക്കാനും അധിക പരിഞ്ഞാനമില്ലെങ്കിലും അതു നികത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അപാര ഓര്‍മശക്തി. പ്രജകള്‍ പോലും പലസന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മശക്തിയില്‍ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. അനേകം കാര്യങ്ങള്‍ ഓരേ സമയത്ത് ശ്രദ്ധാപൂര്‍വം നിര്‍വഹിച്ചിരുന്നു. ആംഗലേയ ചരിത്രകാരനായ ബോവറിങ്ങിന്റെ അഭിപ്രായത്തില്‍ ''അദ്ദേഹം ധീരനും നവീനാശയക്കാരനും യുന്തതന്ത്രങ്ങളില്‍ ചാതുര്യമേറിയവനും വിഭവസമ്പത്തില്‍ ദാരിദ്ര്യമറിയാത്തവനും ഊര്‍ജസ്വലതയുടെ നിറകൂടവുമായിരുന്നു. പരാജയങ്ങളില്‍ ഒരിക്കലും നിരാശനാവുകയുണ്ടായില്ല.'' വില്‍ക്‌സ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍ വലിയ മതഭക്തനും മുഹമ്മദീയ രാജാക്കന്‍മാരില്‍ സഹിഷ്ണുത കാണിച്ച മഹാമനീഷിയുമായിരുന്നു അദ്ദേഹം.

ജീവിതം മുഴുവനും രാജ്യം കൊള്ളയടിക്കാന്‍ വന്ന ബ്രിട്ടീഷുക്കാര്‍ക്കെതിരേ അദ്ദേഹം പട നയിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ യോദ്ധാവായിരുന്നു. ഉത്തരവാദിത്വത്തിന്റെ വലിയ തലപ്പാവും കൈയില്‍ സദാ ഖഡ്ഗവുമുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ വിശ്രമജീവിതം അപ്രസക്തമായിരുന്നു. മിക്ക സമയവും കുതിരപ്പുറത്തായിരുന്നു. പടത്തൊപ്പിയും യുദ്ധവസ്ത്രവുമണിഞ്ഞ ഹൈദരലി മറ്റു രാജാക്കന്‍മാരെ പോലെ ഭക്ഷണ-വിശ്രമ-ആഢംബര കാര്യങ്ങളില്‍ രമിച്ചില്ല. ഉണക്ക റൊട്ടിയും ഹല്‍വയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഭവം. അത് കുതിരപ്പുറത്തു നിന്ന് തന്നെയായിരുന്നു  കഴിച്ചിരുന്നത്. നാനാ ജാതികളടങ്ങുന്ന അദ്ദേഹത്തിന്റെ സൈനിക വിഭാഗത്തില്‍ ഓരോരുത്തരോടും വലിയ ബഹുമാനമായിരുന്നു മഹാനായ നവാബ് ഹൈദരലിക്കുണ്ടായിരുന്നത്. വ്യത്യസ്തമായ ആരാധനാ സ്ഥലങ്ങള്‍ അക്കാലത്തും മതാടിസ്ഥാനത്തില്‍ കോട്ടയില്‍ നിര്‍മിച്ചിരുന്നത് ഇന്നും നമുക്ക് കാണാന്‍ കഴിയും.

മലബാറും ഹൈദരലിയും

മൈസൂര്‍ ആസ്ഥാനമായി ഭരിച്ച ഹൈദരലിയുടെ ഭരണ നൈപുണ്യ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. അക്കാലത്ത് മലബാര്‍ തീരദേശത്ത് നിരവധി അറേബ്യന്‍ വ്യാപാരികള്‍ കടല്‍മാര്‍ഗം എത്തിയിരുന്നു. ക്രമേണ വ്യാപാര രംഗം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യയിലെ പല വിഭവങ്ങളും അറേബ്യയിലേക്ക് കയറ്റുമതി ചെയ്തു. ഈയവസരത്തില്‍ അറബികളെ ഹൈദരലി അളവറ്റ് സഹായിച്ചു. ആദ്യമായി ബട്കലില്‍ അറബികള്‍ മലബാറിന്റെ പ്രശസ്തിയിലൂടെ എത്തിച്ചേര്‍ന്നപ്പോള്‍ ചെറിയ ഒരു ജമാഅത്തായി അദ്ദേഹം നിസ്‌കാരത്തിനു നേതൃത്വം കൊടുത്തിരുന്നു. അതിനടുത്ത് വലിയ പാറക്കല്ല് ഉണ്ടായിരുന്നുവത്രെ. ഇന്ന് കടലോര ദേശമായ ബട്കലില്‍ ഈ കല്ല് അറിയപ്പെടുന്നത് നമാസ് കാ പത്തര്‍ (നിസ്‌കാര കല്ല്) എന്നാണ്. അനേകം സന്ദര്‍ശകര്‍ ഈ കാഴ്ച കാണാന്‍ ഇന്നുമെത്തുന്നു. അറബികള്‍ വഴി ഇസ്‌ലാം സ്വീകരിച്ചുതുടങ്ങിയ കേരളീയര്‍ക്ക് ഹൈദരലി സുപരിചിതനായ നായകനായി മാറി. തല്‍സമയം കേരളത്തില്‍, നിരവധി രാജാക്കന്‍മാരുടെ സ്വാര്‍ത്ഥ ഭരണമായിരുന്നു. നിസാര കാര്യത്തിനു വേണ്ടി കൊമ്പുകോര്‍ക്കല്‍ അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. ഈ സമയത്ത് നവാബ് ഹൈദരലി വിദഗ്ധമായ ഉപദേശ നിര്‍ദേശങ്ങള്‍ രാജാക്കന്‍മാര്‍ക്ക് കൊടുത്തുകൊണ്ടേയിരുന്നു. അതിനിടക്കാണ് കണ്ണൂരിലെ നായര്‍ രാജകുടുംബത്തിലെ ഏക മകള്‍ വലിയ വ്യാപാരിയായ മുസ്‌ലിം കുടുംബത്തിലെ യുവാവിനെ പ്രണയിക്കുന്നത്.

രാജാവും കുടുംബവും ഇതിനെക്കുറിച്ച് ഏറെ വിഷമിച്ചു. അരമന രഹസ്യം അങ്ങാടിയിലെത്തി. രാജാവും പരിവാരങ്ങളും ഈ ശ്രമത്തെ എന്തു വിലകൊടുത്തും തടയാന്‍ ശ്രമിച്ചു. തന്റെ മകളെ പിന്തിരിപ്പിക്കാന്‍ പല വാഗ്ദാനങ്ങളും നല്‍കി. പക്ഷേ, എല്ലാം ജലരേഖയായി മാറി. നാട്ടിലെ മുഴുവന്‍ ജനങ്ങളും ഇതുപറയാന്‍ ആരംഭിച്ചു. ഇതിന്റെ പേരില്‍ നാട്ടില്‍ മുഴുവനും വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നായര്‍ രാജാവ് തന്റെ പ്രിയ പുത്രിയെ മുസ്‌ലിം യുവാവിനു കല്യാണം കഴിച്ചുകൊടുത്തു. യുവാവിന്റെ പേര് അലി എന്നായിരുന്നു. രാജാവിന്റെ ചില ഭരണ പ്രദേശം അദ്ദേഹത്തിന് അനുവദിച്ചു. എന്നാല്‍, ഹൈന്ദവ സമൂഹത്തില്‍നിന്ന് പ്രത്യേക വിഭാഗം വര്‍ഗീയ ലഹള സൃഷ്ടിക്കാനുള്ള അവസരമായി ഇതിനെ കണ്ടു. നരവധി മാപ്പിളമാരെ ഭീഷണിപ്പെടുത്തുകുയം സ്വത്തുക്കള്‍ കൈയേറുകയും ചെയ്തു. നായര്‍ രാജാവ് നവാബ് ഹൈദരലിയോട് ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള വഴികള്‍ അന്വേഷിച്ചു. പ്രത്യേക ദൂതനെ ഹൈദരലിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. 'മൈസൂര്‍ സിംഹ'മെന്ന പേരിലറിയപ്പെട്ട ടിപ്പുവിന്റെ പിതാവായ ഹൈദരലിയെ മലബാറുകാര്‍ അക്കാലത്ത് ധീരതയുള്ള പടനായകനായി സമ്മതിച്ചിരുന്നു. ഹൈദരലി ഈ പ്രശ്‌നത്തില്‍ അവസരോചിത ഇടപെടല്‍ നടത്തി. ഹൈദരലി മലബാറുകാരോട് വലിയ പ്രഖ്യാപനം നടത്തി: ''അലിയെ എല്ലാവരും അംഗീകരിക്കണം. കണ്ണൂരിലെ രാജാവായി ഞാന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മലബാറിലെ തീരദേശ ചുമതലാധികാരവും ഞാന്‍ അലിക്ക് നല്‍കിയിരിക്കുന്നു.'' കണ്ണൂര്‍ നിവാസികള്‍ മുഴുവനും ഹൈദരലിയുടെ പ്രഖ്യാപനം അംഗീകരിച്ചു. മല പോലെ വന്ന കലാപസ്ഫുലിംഗം മഞ്ഞുപോലെ ഉരുകിയൊലിച്ചു. ജനങ്ങള്‍ ശാന്തി സൗഹൃദത്തോടെ സംഘം ചേര്‍ന്നു ജീവിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter