സിറിയയില്‍ സമാധാനം പുലരാന്‍ റഷ്യയുടെ സഹകരണം തേടി യു.എസ്

പ്രതിസന്ധി രൂക്ഷമായ സിറിയയില്‍  യുദ്ധം അസാനിപ്പിക്കാന്‍ റഷ്യയുടെ സഹകരണം തേടി അമേരിക്ക. സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ സഹകരണം ആവശ്യമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു.
വാഷിങ്ങ്ടണ്‍ ഡിസിയില്‍ വെച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

"ഇറാന്‍ സായുധ സേന സിറിയ വിടണം, സിറിയ വീണ്ടെടുക്കാന്‍ പുതിയ ഭരണഘടനയും  റഷ്യയും യു.എസും സഹകരിച്ച് സ്വതന്ത്ര്യമായ പുതിയ പ്രസിഡണ്ട് വരണം," ടില്ലേഴ്‌സണ്‍ പറഞ്ഞു.
യു.എസ് വിദേശകാര്യ വിഭാഗത്തിന്റെ കോണ്‍ഫറന്‍സില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമനം നടത്തിയതിന് ശേഷമുള്ള നേട്ടങ്ങളെ കുറിച്ച് ടില്ലേഴ്‌സണ്‍ വാചാലനായി.
മോസ്‌കോയും വാഷിങ്ങ്ടണും തമ്മിലെ ബന്ധം വഷളായിരിക്കുകയാണെന്നും സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുവരുടെയും സഹകരണം അനിവാര്യമാണെന്നും അദ്ധേഹം പറഞ്ഞു.
സിറിയയെ വീണ്ടെടുക്കന്നതിലും സിറിയയുടെ ഭാവിയിലും അസ്സദിന് നിര്‍ണ്ണായ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കോണ്‍ഫറന്‍സില്‍ അഭിപ്രായം രേഖപ്പെടുത്തി.
പുതിയ ശ്രമത്തിലൂടെ റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് അമേരിക്ക. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോയുമായി കൂടിക്കാഴ്ച നടത്താന്‍ ടില്ലേഴ്‌സണ്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദാഇശിനെതിരെയുള്ള ഭീകര പോരാട്ടം സുശക്തമായ രീതിയില്‍ തുടരുമെന്നും ടില്ലേഴ്ണ്‍ കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter