നെതര്‍ലന്‍ഡിലെ മുസ്‌ലിം വിരുദ്ധ നേതാവ് ഇസ്‌ലാം സ്വീകരിച്ചു

നെതര്‍ലന്‍ഡിലെ മുസ്‌ലിം വിരുദ്ധ നേതാവും വലതുപക്ഷ പാര്‍ട്ടിയായ വെല്‍ഡോഴ്‌സ് ഫ്രീഡം പാര്‍ട്ടി (പി.വി.പി) മുന്‍ എം.പിയുമായ ജെറാം വാന്‍ ക്ലവറന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഇസ്‌ലാം വിരുദ്ധ പുസ്തകമെഴുതുന്നതിനിടയിലാണ് തന്റെ മനസ്സ്മാറിയതെന്ന്  ഡച്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ധേഹം പറഞ്ഞു.

മതങ്ങളുമായി ബന്ധപ്പെട്ട് താന്‍ ദീര്‍ഘകാലമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
തന്റെ മതപരിവര്‍ത്തനം സുഹൃത്തുക്കളെയും എതിരാളികളെയും അത്ഭുതപ്പെടുത്തിയെന്നും അദ്ധേഹം വ്യക്തമാക്കി..
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26നാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് ഡച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നാല്‍പതുകാരനായ വാന്‍ക്ലവറന്‍ നെതര്‍ലെന്‍ഡില്‍ ഇസ്‌ലാം മതത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വിഷമാണെന്ന അദ്ധേഹത്തിന്റെ പ്രസ്താവന ഏറെ വിവാദം സൃഷിടിച്ചിരുന്നു.
പി.വി.വി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പള്ളി,ബുര്‍ഖ എന്നിവ നിരോധിക്കണമെന്നും അദ്ധേഹം പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter