തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ സുഡാന്റെ പങ്ക് പ്രശംസിച്ച് ബ്രിട്ടന്‍

 

തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രതിരോധിക്കുന്നതില്‍ സുഡാന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടന്‍. സുഡാന്‍, ലിബിയ മേഖലകളിലെ തീവ്രവാദ ശ്രമങ്ങളെ ചെറുക്കുന്നതില്‍ സുഡാന്റെ പങ്ക് പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് അംബാസിഡര്‍ മൈക്കള്‍ അരോണ്‍ ആണ് രംഗത്തെത്തിയത്.
സുഡാന്‍ വിദേശകാര്യമന്ത്രിയടക്കമുള്ള ഒരു യോഗത്തിലാണ് ബ്രിട്ടന്‍ സുഡാന്റെ പ്രവര്‍ത്തനത്തെ എടുത്തു പറഞ്ഞത്. തുടര്‍ന്നും സുഡാന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, ശാസ്ത്രീയമായ ഇടങ്ങളില്‍ ബ്രിട്ടന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അംബാസിഡര്‍ മൈക്കള്‍ അരോണ്‍ യോഗത്തില്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ നയതന്ത്ര വികസനുമായി ബന്ധപ്പെട്ടായിരുന്നു യോഗം ചേര്‍ന്നിരുന്നത്. യോഗത്തില്‍ അംബാസിഡര്‍ സുഡാന്റെ ഭീകര വിരുദ്ധനയത്തെയും പോരാട്ടത്തെയും പ്രശംസിക്കുകയായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter