വിഷയം: ‍ പ്രണയം

ഞാൻ ഒരാളെ വല്ലാതെ ഇഷ്ടപ്പെടുന്നു. വീട്ടുകാരുടെ സമ്മതത്തോടെ, ഹലാലായ രീതിയിൽ വിവാഹം കഴിക്കാനാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത്. ഇരുപശ്ചാത്തലവും വളരെ ദീനിയായ കുടുംബാന്തരീക്ഷമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ പരിചയപ്പെട്ട ഞങ്ങൾ ഇതുവരെ നേരിൽ കണ്ടിട്ടില്ല. എങ്കിലും ഇപ്പോൾ പരസ്പരം മറക്കാൻ കഴിയാത്ത അത്രയും മനസ്സുകൊണ്ട് അടുത്തുപോയി. ഇൻഷാ അല്ലാഹ്, അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കിൽ വിവാഹപ്രായമാകുമ്പോൾ ഈ കാര്യം വീട്ടിൽ അറിയിക്കും. ജീവിതത്തിൽ ഇതുവരെ മറ്റൊരു അന്യപുരുഷനുമായി യാതൊരു ബന്ധവുമില്ല, അനാവശ്യ സംസാരങ്ങളും ഉണ്ടായിട്ടില്ല. വിവാഹപ്രായം എത്തുന്നതുവരെ ഈ ബന്ധം പരമാവധി നിയന്ത്രിച്ച് കൊണ്ടുപോകുന്നത് തെറ്റാണെന്ന് അറിയാം. എങ്കിലും പിന്നീട് തൗബ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിക്കും. ഈ വിഷയത്തിൽ ശരിയായ ഒരു ഇസ്‌ലാമിക മാർഗ്ഗം എന്താണെന്ന് പറഞ്ഞുതരാമോ? ഞങ്ങൾ രണ്ടുപേരും അഞ്ചുനേരം നിസ്കരിക്കുകയും ഇതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഒരു മറുപടി പ്രതീക്ഷിക്കുന്നു. ഇൻഷാ അല്ലാഹ്."

ചോദ്യകർത്താവ്

fathimafadhi

Jul 3, 2026

CODE :Oth16367

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിങ്ങളുടെ മനസ്സിലെ ദീനീചിന്തയും, തെറ്റുകളിൽ നിന്ന് മാറിനിൽക്കണമെന്ന ആഗ്രഹവും ആദ്യമേ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരാളോട് ഇഷ്ടം തോന്നുക എന്നത് തെറ്റായ കാര്യമല്ല.  പ്രസ്തുത ഇഷ്ടത്തെത്തുടർന്ന് ഹറാമായ കാര്യങ്ങൾ ഉണ്ടാകരുത് എന്ന് മാത്രം. പ്രണയം രോഗാതുരമാണ്. കല്യാണമായിരിക്കണം അത്തരം രോഗാവസ്ഥക്ക് ശമനം നൽകേണ്ടത്. കല്യാണത്തിലൂടെ തുടരുന്ന ബന്ധക്കൾക്ക് പവിത്രയും ഉണ്ട്.  പരസ്പരം സ്നേഹിക്കുന്നവർക്ക് വിവാഹത്തേക്കാൾ ഉത്തമമായ മറ്റൊന്നുമില്ല എന്ന തിരു വചനപ്പൊരുളും ഇതു തന്നെ. മുൻകാല ഖലീഫമാരും നല്ലവരായ ആളുകളും പരസ്പരം ഇഷ്ടപ്പെടുന്നവരെ വിവാഹത്തിലൂടെ ഒന്നാക്കാൻ ഒരുപാട് ശുപാർശകൾ ചെയ്തിട്ടുമുണ്ട്.

അതിനാൽ ഒരു പെണ്ണിനോട്/ഒരു ആണിനോട് ഇഷ്ടം തോന്നിയാൽ, അവളുമായിട്ടുള്ള/അവനുമായിട്ടുള്ള നിഷിദ്ധമായ ബന്ധങ്ങളും കോൺടാക്റ്റുകളും കാത്തുസൂക്ഷിക്കാതെ, അവളെപ്പറ്റി/അവനെപ്പറ്റി അന്വേഷിച്ച് കുടുംബക്കാരോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് വിവാഹം കഴിക്കാൻ ശ്രമിക്കുന്നതാണ് ഹലാലായ മാർഗം. അതുവരെ,  ഒന്നിച്ച് കറങ്ങാൻ മുന്നിട്ടു ഇറങ്ങുകയോ, വൈകാരികമായി സംസാരിക്കാൻ ചാറ്റിംഗുകളും ഫോൺ വിളികളും അരുത്.

ഒപ്പം, ഈ വിഷയത്തിൽ അല്ലാഹുവോട് മനമുരുകി പ്രാർത്ഥിക്കുകയും, നിങ്ങളുടെ ഈ ബന്ധം ഹറാമായ രീതിയിലൂടെ പോകാതെ നല്ല നിലയിൽ എത്തിച്ചു തരണേ എന്ന് ദുആ ചെയ്യുകയും വേണം.  പൂർണമായി ഒഴിവാക്കി, വിവാഹിതരാകാനുള്ള ഹലാലായ മാർഗങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കുക.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter