മതേതരത്വം ഇപ്പോഴും വെല്ലുവിളി നേരിടുകയാണ്: ഹാമിദ് അന്‍സാരി

 

മതേതരത്വവും മതസ്വാതന്ത്ര്യവും ഇപ്പോഴും വെല്ലുവിളി നേരിടുകയാണെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.
ബാംഗ്ലൂര്‍ നാഷനല്‍ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാല സംഘടിപ്പിച്ച  ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.മതേതരത്വും മതസ്വാതന്ത്ര്യവും മാത്രമല്ല, സഹിഷ്ണുത ഊട്ടിയുറപ്പിക്കാനും  കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കല്‍ അനിവാര്യമാണെന്ന് അന്‍സാരി വ്യക്തമാക്കി. ബഹുസ്വര സമൂഹത്തിന്  ശക്തമായ അടിത്തറപാകാന്‍ സഹിഷ്ണുതയും പരസ്പര സ്‌നേഹവും അത്യാവശ്യമാണെന്ന് അദ്ധേഹം വിശദീകരിച്ചു.
രാജ്യത്തിനകത്തും പുറത്തും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഭരണകര്‍ത്താക്കളുടെ ചുമതലയാണ്, അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ വാജുഭായി വാല, മുഖമന്ത്രി സിദ്ധരാമയ്യ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തുടങ്ങിയവര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter