മൗലാന അസ്‌റാറുല്‍ ഹഖ് ഖാസിമി അന്തരിച്ചു

പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോണ്‍ഗ്രസ് എം.പിയുമായ മൗലാനാ അസ്റാറുല്‍ ഹഖ് ഖാസിമി അന്തരിച്ചു. 76 വയസ്സായിരുന്നു. കാര്യമായ അസുഖങ്ങളില്ലാതിരുന്ന ഖാസിമി, ഇന്നു പുലര്‍ച്ചെ 3.30ഓടെ ഹൃദയാഘാതംമൂലമാണ് മരിച്ചത്. തന്റെ മണ്ഡലമായ കിഷന്‍ഗഞ്ചിലെ ദാറുല്‍ ഉലൂമില്‍ ഇന്നലെ നടന്ന ചടങ്ങില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം യാതൊരു ആരോഗ്യപ്രശ്നങ്ങളില്ലാതെയാണ് ഇന്നലെ ഉറങ്ങാന്‍ കിടന്നത്.

ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ എന്നിവയുടെ നിര്‍വാഹകസമിതിയംഗമായ ഖാസിമി, ദേശീയരാഷ്ട്രീയത്തില്‍ ഉയരാറുള്ള പതിവ് മുസ്ലിം ന്യൂനപക്ഷ ശബ്ദങ്ങളില്‍ ഒരാളുമാണ്. ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഖാസിമി, നിലവില്‍ ബിഹാര്‍ ഘടകം അധ്യക്ഷനുമാണ്. 1999ലാണ് ആദ്യമായി ഖാസിമി കിഷന്‍ഗഞ്ചില്‍ മല്‍സരിച്ച് ജയിച്ചത്. 2014ല്‍ സീറ്റ് നിലനിര്‍ത്തുകയുംചെയ്തു.

കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റിലെ പ്രധാന മുസ്ലിം മുഖങ്ങളില്‍ ഒരാള്‍ കൂടിയാണ് ഖാസിമിയുടെ നിര്യാണത്തോടെ ഇല്ലാതാവുന്നത്. കിഷന്‍ഗഞ്ചില്‍ 1946ലാണ് ഖാസിമിയുടെ ജനനം. ഇന്നു ജുമുഅക്ക് ശേഷം മയ്യിത്ത് മറവുചെയ്യും. ഭാര്യയും അഞ്ചുമക്കളും ഉണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter