എം എ ഭാഷാശാസ്ത്രം : നൗഷാദ് ഹുദവിക്ക്  രണ്ടാം റാങ്ക്

 

 

തുഞ്ചത് എഴുത്തച്ചന്‍ മലയാള സര്‍വകലാശാല 2016-18 അധ്യയന വര്ഷത്തെ എം.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഭാഷാശാസ്ത്രം ബിരുദാനന്തര ബിരുദ  പരീക്ഷയില്‍   നൗഷാദ് ഹുദവി കാടാമ്പുഴ രണ്ടാം റാങ്ക് കരസ്ഥമാസ്‌ക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജ്,വല്ലപ്പുഴ ദാറുന്നജാത് ഇസ്ലാമിക് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്നും സെക്കന്ററി, ഡിഗ്രി പഠനവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്  സര്‍വകലാശാലയില്‍ നിന്ന് ഹദീസ് ശാസ്ത്രത്തില്‍ പിജിയും പൂര്‍ത്തിയാക്കി. ചെട്ടിയാര്‍ത്തൊടി കുഞ്ഞീരുവിന്റെയും തടത്തില്‍ യാഹുട്ടിയുടെയും മകനാണ്.  നിലവില്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജ് അധ്യാപകനായി സേവനം ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter