ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുക: എസ്.കെ.എസ്.എസ്.എഫ്.

 

ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റി 13 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ശരീഅത്ത് സമ്മളനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എഫ് സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സമ്മേളന പ്രചാരണത്തിന് വിവിധ വിങ്ങുകള്‍ മുഖേന നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍, മഹല്ല് തലങ്ങളിലൂടെ ഒപ്പുശേഖരണം, സമ്മേളനത്തിനാവശ്യമായ വിഖായ വളണ്ടിയര്‍ സേവനം,തുടങ്ങിയ കാര്യങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter