മാനസികാരോഗ്യ ത്തിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന വഴികള്‍

ഒക്ടോബര്‍ 10  ലോകമെമ്പാടും മാനസികാരോഗ്യദിനമായികൊണ്ടാടപ്പെടു ന്നു. ലോക ആരോഗ്യസംഘടനയുടെ ആഹ്വാനമനുസരിച്ചാണ് ഇത്. മാനസിക പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കുന്നവര്‍ക്ക് പരസ്പരം സഹകാരികളായും മറ്റും നിലകൊള്ളുകയെന്ന സന്ദേശമാണ് ഈ ദിനത്തിലൂടെ നല്‍കുന്നത്. 

1992 ഒക്ടോബര്‍ 10 നാൻ ലോക മാനസിക ആരോഗ്യ സംഘടന(വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്) ആദ്യമായി ഈ ദിനം മാനസികാരോഗ്യദിനമായി പ്രഖ്യാപിച്ചത്. പ്രൊഫഷണലുകളുടെ അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ജനറല്‍ റിച്ചാര്‍ഡ് ഹണ്ടര്‍ ആയിരുന്നു അതിന് മുന്‍കയ്യെടുത്തത്. നിലവില്‍ 150 ലേറെ രാജ്യങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്.ഈ രാജ്യങ്ങളും ഈ ദിനത്തില്‍ മാനസിക ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശങ്ങള്‍ കൈമാറി ആചരിച്ച് വരുന്നു.
മാനസികരോഗങ്ങള്‍ക്കെതിരെ ബോധവത്കപരിപാടികളും സന്ദേശങ്ങളുമാണ് പലരാജ്യങ്ങളിലും നടത്തി പോരുന്നത്.
1992 ല്‍ ദിനാചരണം തുടങ്ങിയപ്പോൾ പ്രത്യേക പ്രമേയങ്ങളെുമൊന്നും ഉണ്ടായിരുന്നില്ല. 1994 വരെ ഇങ്ങനെ തന്നെയായിരുന്നു. . 1994 അന്നത്തെ സെക്രട്ടറി ജനറല്‍ യൂജീന്‍ ബ്രോഡി ആദ്യമായി പ്രമേയത്തിലൂന്നി ദിനാചരണം നടപ്പിലാക്കാന്‍ തുടങ്ങിയത്.
' ലോകത്തിലുടനീളം മാനസികാരോഗ്യ സേവനരംഗത്തെ നിലവാരം മെച്ചപ്പെടുത്തുക'എന്നതായിരുന്നു ആ വര്‍ഷത്തെ(1994) പ്രമേയം. തുടര്‍ന്ന്  ഓരോ വര്‍ഷങ്ങളിലും ഓരോ പ്രത്യേക പ്രമേയത്തിലൂന്നി ദിനാചരണം തുടര്‍ന്ന് പോന്നു.
'മാനസികാരോഗ്യത്തിന് പ്രചോദനം നല്‍കലും ആത്മഹ്‌ത്യ തടയലു'മാണ് 2019 ലെ ദിനാചരണ പ്രമേയ സന്ദേശം.


ശരീരം തളര്‍ന്നാലും മനസ്സിന് ആരോഗ്യമുണ്ടെങ്കില്‍ വിജയം കൈവരിക്കാമെന്നാണ്, അങ്ങനെ കൈവരിച്ച ഹെലന്‍ കെല്ലറടക്കമുളള പലരുമുണ്ട്. മനസ്സമാധാനം നഷ്ടപ്പെടുമ്പോഴാണ് മനസ്സിന് തകര്‍ച്ച സംഭവിക്കുന്നത്. ശരീരത്തിന് മുറിവ് പറ്റിയാല്‍ ചികിത്സ തേടുമ്പോലെ മനസ്സിന്റെ മുറിവുകള്‍ക്കും നാം ചികിത്സ തേടേണ്ടതുണ്ട്. മനസിന് വിഷമമുള്ള അവസ്ഥയെയാണല്ലോ നാം മാനസിക സംഘര്‍ഷമെന്ന് വിഷേശിപ്പിക്കാറ്.

ആത്മഹത്യയും വിഷാദരോഗവും കുടുംബ പ്രശ്‌നങ്ങളും വിവാഹമോചനവും സാമ്പത്തിക പരാധീനതയുമെല്ലാം ഇത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് കടന്നുവരുന്നതാണ്. തുറന്ന് മനസ്സ സ്വീകരിച്ച് പിണക്കങ്ങളില്‍ അവരോട് സംസാരിച്ച് കുറവുകള്‍ തിരിച്ചറിഞ്ഞ നമുക്ക് സന്തോഷം നല്‍കുന്ന നാഥന്‍ അനുവദനീയമാക്കിയ താത്പര്യങ്ങളിലൂന്നി ലക്ഷ്യ സ്ഥാനത്തേക്കെത്തുകയെന്നാണ് ഇവിടെയുള്ള പരിഹാരം.

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു:
'ആത്മനാശത്തിലേക്ക ചാടരുത്,നന്മ   അനൂ വര്‍ത്തിക്കുക,പുണ്യവാന്മാരെ അല്ലാഹു ഇഷട്‌പ്പെടുക തന്നെ ചെയ്യും(സൂറത്തുല്‍ ബഖറ 195)

ഇന്ന് ഏററവും കൂടുതല്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ ആത്മഹത്യപ്രവണത. ആത്മഹത്യ ചെയ്യുന്നവരില്‍ 27ശതമാനം മുതല്‍ 90 ശതമാനം പേരും മാനസിക രോഗികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലഹരി ഉപയോഗവും ജീവത്തിലെ സന്തോഷമില്ലായ്മയും (വിഷാദരോഗം) ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, കുറ്റബോധം, പ്രേമ നൈരാശ്യം, തുടങ്ങിയവയെല്ലാം മാനസിക സംഘര്‍ഷങ്ങളാണ്. പലരെയും ആത്മഹത്യയിലേക്ക വഴി തിരിച്ച് വിടുന്നതും ഇത്തരം സംഘര്‍ഷങ്ങള്‍ തന്നെ. ഇന്റര്‍ നാഷണല്‍ ജേണല്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ റിസേര്‍ച്ച് ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് പുറത്തിയ കണക്കുകള്‍ പ്രകാരം 800,000 മുതല്‍ പത്തുലക്ഷം വരെ പേര്‍ വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ്.പ്രയാസങ്ങളും പ്രതിസന്ധികളും തളര്‍ത്തുമ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്നും ഇസ്‌ലാമില്‍ തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.'മാനസികാരോഗ്യത്തിന് പ്രചോദനം നല്‍കലും ആത്മത്യതടയലു'മാണല്ലോ  2019 ലെ ദിനാചരണ പ്രമേയ സന്ദേശം.
ജീവതത്തില്‍ പലവിധേനയുള്ള പരീക്ഷണങ്ങളും വരുമ്പോള്‍ അതിനെ ക്ഷമിച്ച് നാഥന്റെ വഴിയിൽ മുന്നോട്ട് പോവുകയാണ് വേണ്ടത്.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വീണ്ടും പറയുന്നു:
'ഭയം,വിശപ്പ്,ധനക്കമ്മി,ജീവനാശം,കയ്കനീദൗര്‍ലഭ്യം തുടങ്ങി ചിലതു വഴി നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും, വല്ല വിപത്തും സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ് എന്ന് പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ ശുഭ വാര്‍ത്തയറിക്കുക. താങ്കളുടെ നാഥങ്കല്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരില്‍ വര്‍ഷിക്കും.
സൂറത്തുല്‍ ബഖറ 155-157)

ഇത്തരം പരീക്ഷണങ്ങളില്‍ പതറാതെ നാഥനിലര്‍പ്പിച്ച മുന്നോട്ട് പോവുകയാണ് വേണ്ടത്.സാമ്പത്തിക പ്രയാസങ്ങള്‍, വിവാഹമോചനമടക്കമുള്ള കുടുംബപ്രശ്‌നങ്ങള്‍, ശരിയായ സന്താനപരിപാലനത്തിന്റെ അഭാവം തുടങ്ങിയ എല്ലാം മാനസികാരോഗ്യത്തെ ബാധിക്കുന്നത് തന്നെ. ഒരളവില്‍ ആത്മവിശ്വാസക്കുറവും ഇത് ബാധിക്കുന്നുണ്ടെന്ന് പറയാം
ഇതിന് പരിഹാരമായി വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ പറയുന്നു:.

'സത്യവിശ്വാസം കൈകൊള്ളുകയും ദൈവസ്മരണയാല്‍ മനസമാധാനമാര്‍ജ്ജിക്കുകയും ചെയ്തവരെ തന്നിലേക്കവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു.
അറിയുക ദൈവസ്മരണകൊണ്ട് മാത്രമേ ഹൃദയങ്ങള്‍ക്ക പ്രശാന്തി കൈവരൂ'(സൂറത്ത് റഅദ് 28)

ഖലീഫ അബ്ദുല്‍ മലിക് ബ്‌ന് മര്‍വാന്റെ കാലത്ത് എഡി.707 ല്‍ ദമസ്‌കസില്‍ മാനസിക പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനായി ആശുപത്രി തുടങ്ങിയിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണാം. ദൈവസ്മരണയാല്‍  ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ നാഥന്‍ കരുത്തേകട്ടെ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter