മുസ്‌ലിം രാജ്യങ്ങളോട് റോഹിങ്ക്യന്‍ മുസ്‌ലിംകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉര്‍ദുഗാന്‍

 

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ക്രൂരമായ അതിക്രമങ്ങളെ തടയണമെന്നും അവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്ഥാനയില്‍ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍) സംഘടിപ്പിച്ച ശാസ്ത്ര ഉച്ചകോടിയിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
"മ്യാന്മറിലെയും ബംഗ്ലാദേശിലെയും ഭരണകൂടങ്ങളോട് റോഹിങ്ക്യന്‍ ജനതക്ക് നേരയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ നിറുത്തിവെക്കാന്‍ നാം ആവശ്യപ്പെടണം, അവര്‍ക്ക് വേണ്ടി നാം പ്രവര്‍ത്തിക്കണം"
ഉര്‍ദുഗാന്‍ പറഞ്ഞു.
ആവശ്യപ്പെട്ടതനുസരിച്ച് മ്യാന്മറില്‍ അതിക്രമത്തിനിരയായ മുസ്‌ലിംകളെ ബംഗ്ലാദേശ് സര്‍ക്കാര്‍ അഭയാര്‍ത്ഥികളായി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം യു.എന്‍ ജനറല്‍ അസംബ്ലിയിലും ഉര്‍ദുഗാന്‍ റോഹിങ്ക്യന്‍ വിഷയം ഉയര്‍ത്തിയിരുന്നു. 2012 മുതല്‍ അക്രമങ്ങളില്‍ നിരവധി റോഹിങ്ക്യകളാണ് കൊല്ലപ്പെടുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter