ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി ജമാല്‍ ഖശോഗിയും

ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി ജമാല്‍ ഖശോഗിയും. ടൈം മാഗസിന്റെ ഈ വര്‍ഷത്തെ ലോകത്തെ സ്വാധീനിച്ച വ്യക്തികളിലാണ് കൊല്ലപ്പെട്ട സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ പേരും വന്നത്. സത്യത്തിന് വേണ്ടി മാര്‍ഗദര്‍ശിയായ നിലകൊണ്ടതിനുള്ള ആദരവായിട്ടാണ് ഖശോഗിയെ തെരഞ്ഞെടുത്തതെന്ന് മാഗസിന്‍ അധികൃതര്‍ പറഞ്ഞു.

ഖശോഗിക്ക് പുറമെ ഫിലിപ്പിന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റസ്സ,മ്യാന്മറിലെ ജയിലിലില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍, ക്യോ സേ ഒ യു.എസിലെ  കാപ്പിറ്റോള്‍ ഗസറ്റ് പത്രത്തിലെ കൊല്ലപ്പെട്ട അഞ്ചുപേര്‍ ഉള്‍പ്പെടെയുളള മാധ്യമ പ്രവര്‍ത്തകന്‍എന്നിവരാണ് ടൈം മാഗസിനില്‍ ഇടം നേടിയവര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter