ന്യായാധിപന്മാര്‍ മതപണ്ഡിതരോട് വിവരങ്ങള്‍ ചോദിക്കണം: ജിഫ്രിതങ്ങള്‍

മതപരമായ കാര്യങ്ങളില്‍ വിധിപറയുമ്പോള്‍  മതപണ്ഡിതരോട് വിവരങ്ങള്‍ തിരക്കിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍.

മാംഗുളൂരുവില്‍ നെഹ്‌റു മൈതാനിയില്‍ ശംസുല്‍ ഉലമ നഗറില്‍ നടന്ന സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മതപരമായ കാര്യങ്ങളാണെങ്കില്‍ ന്യായാധിപന്മാര്‍ അറിവുള്ള പണ്ഡിതന്മാരോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ശ്രദ്ധയോടെ വിധിപറയുകയും ചെയ്താല്‍ രാജ്യത്ത് സംഘാര്‍ഷവസ്ഥ ഉണ്ടാകില്ല, ഇസ്‌ലാം മതം സംഘര്‍ഷം സൃഷ്ടിക്കാന്‍ ഒരിക്കലും അനുവദിക്കുന്നില്ലെന്നും തങ്ങള്‍  വ്യക്തമാക്കി.അതേസമയം മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ വിധിക്കുകയും അതുവഴി ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിയമപരമായി അതിനെ നേരിടുമെന്നും തങ്ങള്‍ പറഞ്ഞു.
ത്വാഖ അഹമ്മദ് അസ്ഹരി പരിപാടിയില്‍ അധ്യക്ഷത  വഹിച്ചു.നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter