ഇന്ത്യയും ചൈനയും അര്‍ബുദ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്
വ്യാപകമായി കൊണ്ടിരിക്കുന്ന പുകവലി, രോഗ നിര്‍ണയത്തിലുള്ള കാലതാമസം, ചികിത്സിക്കാന്‍ അവസരമില്ലായ്മ  തുടങ്ങിയ കാരണങ്ങളാല്‍  ഇന്ത്യയും ചൈയും വന്‍തോതിലുള്ള അര്‍ബുദ ഭീഷണി നേരിടുന്നുണ്ടെന്നും ഇതിനെ തടയിടാന്‍ സര്‍ക്കാറുകള്‍ രംഗത്ത് വരണമെന്നും ആരോഗ്യ വിദഗ്‍ദരുടെ  മുന്നറിയിപ്പ്. പ്രമുഖ സയന്‍സ് പ്രസിദ്ധീകരണമായ ലാന്‍സെറ്റ് ഓങ്കോളജിയില്‍ 40 ലധികം വിദഗ്ധര്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളായ ചൈനയ്ക്കും ഇന്ത്യക്കും ഇതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാവുകയെന്നും റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും പുതുതായി പത്തുലക്ഷം പേര്‍ അര്‍ബുദ ബാധിതരാവുന്നുണ്ടെന്നാണ് കണക്ക്. അര്‍ബുദം മൂലം പ്രതിവര്‍ഷം ആറുലക്ഷം മുതല്‍ ഏഴുലക്ഷം പേര്‍ മരിക്കുന്നുന്നുണ്ടെന്നും ഇത് 12 ലക്ഷത്തോളമായി ഉയരാമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

രോഗ നിര്‍ണയത്തിനു ശേഷം 30 ശതമാനം ആളുകള്‍ മാത്രമാണ് അഞ്ചുവര്‍ഷത്തിലധികം ജീവിക്കുന്നത്. ഇതില്‍ രോഗിര്‍ണയം വളരെ വൈകിയാണു വ്യക്തമാകുന്നതെന്നും റിപോര്‍ട്ടിലുണ്ട്. ചൈനയില്‍  അര്‍ബുദ രോഗികള്‍ക്ക് ചികില്‍സാ ച്ചെലവ് താങ്ങാവുന്നതിനുമപ്പുറവും ഗ്രാമീണ മേഖലയില്‍ ചികില്‍സാ സൌകര്യം പരിമിതവുമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter