വിശുദ്ധ പശു: ഒരു കെട്ടുകഥയാണ്

ഡി.എന്‍. ഝാ യുടെ The Myth of the Holy Cow എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു അന്വേഷണം

പശു പലപ്പോഴും രാഷ്ട്രീയക്കാരുടെ കൈയ്യിലെ ഉപകരണമായിത്തീര്‍ന്നിട്ടുണ്ട്. 1870 നോടടുത്ത് പഞ്ചാബിലെ സിഖ് കൂക്ക വിഭാഗവുമായി ചേര്‍ന്ന് ഹിന്ദു ഗോ രക്ഷാ പ്രസ്ഥാനം ആരംഭിച്ചതോടെയാണ് പശു രാഷ്ട്രീയ മുതലെടുപ്പിനുള ആയുധമായി മാറിയത്. 1882-ല്‍ ദയാനന്ദ സ്വരസ്വതി ആദ്യത്തെ ഗോ രക്ഷിണി സഭ സ്ഥാപിച്ചു. വിവിധയിടങ്ങളിലെ വിഭാഗങ്ങള്‍ സംഘടിച്ച്, മുസ്ലിംകള്‍ പശു തിന്നുന്നുവെന്ന് പറഞ്ഞ് വെല്ലുവിളിച്ചു. 1880 കളിലും 1890 കളിലും തുടര്‍ച്ചയായി വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറി. 1888 ല്‍ പശു ഒരു വിശുദ്ധ വസ്തുവല്ലെന്ന് വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് ഗോ സംരക്ഷണ പ്രസ്ഥാനം ശക്തി പ്രാപിച്ചത്. പലപ്പോഴും ഗോഹത്യയുടെ പേരില്‍ കലാപങ്ങള്‍ തുടര്‍ന്നു. 1893 ല്‍ അസംഗഢ് ജില്ലയിലുണ്ടായ കലാപത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു. അതേപോലെ, 1912-13 വര്‍ഷങ്ങളില്‍ അയോധ്യയിലും 1917 ല്‍ ഷാഹദബാദിലു ഗുരുതരമായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായി. 

സ്വതന്ത്ര ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കുകയും ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ നാല്‍ക്കാലികളായ പശു, കറവമാടുകള്‍, ഭാരം വലിക്കുന്ന നാല്‍ക്കാലികള്‍ എന്നിവയെ കശാപ്പു ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റിനു നല്‍കിയിട്ടുണ്ടെങ്കിലും കന്നുകാലികളെ കൊല്ലുന്നത് രാഷ്ട്രീയ രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ക്കു നിദാനമായിട്ടുണ്ട്. 1966 ല്‍ ദേശീയ തലത്തില്‍ ഗോവധ നിരോധനം ആവശ്യപ്പെട്ട് വര്‍ഗീയ കൂട്ടുകക്ഷികള്‍ നേതൃത്വം നല്‍കിയ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം പാര്‍ലമെന്റിന് മുന്നില്‍ അക്രമാസക്തരായി 8 പേരുടെ മരണത്തില്‍ കലാശിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ആത്മീയ സന്താനമെന്ന് വിശേഷിക്കപ്പെടാറുള്ള ആചാര്യ വിനോഭാവെ രാജ്യംമൊത്തം ഗോവധ നിരോധനം ആവശ്യപ്പെട്ട് 1979 ഏപ്രിലില്‍ നിരാഹാരമാരംഭിച്ചു. പ്രധാനമന്ത്രിയുടെ അവ്യക്തമായ ഉറപ്പിന്മേലാണ് 5 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. പിന്നീട് പശു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശ്നമായി വന്നില്ല. അക്കാദമിക വ്യവഹാരങ്ങളില്‍ ചര്‍ച്ചയായി എന്നു മാത്രം. 

എന്നാല്‍ വേദകാലത്ത് അവരുടെ പൂര്‍വ്വികള്‍ മറ്റു മൃഗങ്ങൂടെ മാംസത്തോടൊപ്പം ഗോമാംസവും ഭക്ഷിച്ചിരുന്നു എന്ന യാഥാര്‍ത്ഥത്യത്തെ വിസ്മരിക്കുന്നു എല്ലാവരും. അവര്‍ പറയുന്നു, അന്യനാട്ടില്‍ നിന്ന് വന്ന ഇസ്ലാമിന്റെ അനുയായികളാണ് ഇന്ത്യയില്‍ ആദ്യമായി പശുവിനെ ഭക്ഷണമാക്കിയെതെന്ന്. ജൈനന്മാരുടെയും ബ്രാഹ്മണരുടേയും വികാരങ്ങളെ മാനിച്ച് ആരാധനാ മനോഭാവം കണക്കിലെടുത്തും ബാബര്‍, അക്ബര്‍, ജഹാംഗീര്‍, ഔറംഗസീബ് എന്നീ മുഗള്‍ ചക്രവര്‍ത്തിമാര്‍ പശുക്കളെ കശാപ്പു ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. (എല്‍.എല്‍ സുന്ദര റാം cow protection in india, The south indian Humanitarian League, Madrass). 

ഭാരതീയര്‍ പണ്ട് മുതലേ മാട്ടിറച്ചി ഭക്ഷിച്ചിരുന്നുവെന്ന് പുരാണങ്ങളും മതഗ്രന്ഥങ്ങളും തെളിവുകള്‍ ഉദ്ധരിക്കുക്കുന്നത് പശു രാഷ്ട്രീയം, വര്‍ഗീയം ലക്ഷ്യമിടുന്നവര്‍ മനസിലാക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും പുരാതനവും അപൗരുഷേയമെന്ന് കരുതപ്പെടുന്ന ഋഗ്വേദത്തില്‍ തെളിവുകള്‍ നിരവധിയുണ്ട്. കുതിരയെയും, പശുവിനെയും ബലിയര്‍പ്പിക്കുന്നത് അഥവാ, അശ്വമേധവും ഗോവധവും നടത്തുന്നത്, ആദ്യകാല ഹിന്ദു സമൂഹത്തിലെ ഒരു സാധാരണ ചടങ്ങായിരുന്നു എന്ന് 19ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തില്‍ എച്ച്.എച്ച് വില്‍സണ്‍ രേഖപ്പെടുത്തുന്നു. ഇന്‍ഡോ- ആര്യന്മാര്‍ക്കിടയില്‍ ഗോമാംസ ഭക്ഷിക്കുന്നത് പതിവായിരുന്നെന്ന് ജേര്‍ണല്‍ ഓഫ് ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ എന്ന പ്രസിദ്ധീകരണത്തില്‍ രാജേന്ദ്രലാല്‍ മിത്ര സംശയലേശമന്യേ വ്യക്തമാക്കുകയുണ്ടായി. 1940 കളുടെ ആദ്യത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മശാസ്ത്രത്തിന്റെ ചരിത്രം എന്ന 5 വാല്യങ്ങളുള്ള ബൃഹദ് ഗ്രന്ഥത്തില്‍ പശുക്കളെ കൊല്ലുന്നതും മാട്ടിറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ട് വി.വി.കാനേ പറയുന്നുണ്ട്. മാംസം കഴിച്ചതിന്റെ തെളിവുകള്‍ സാഹിത്യത്തില്‍ നിന്നും പുരാത തത്വശാസ്ത്രത്തില്‍ നിന്നും എച്ചി.ഡി സങ്കാലിയ ഹാജരാക്കുന്നു. 

മുകളില്‍ പറഞ്ഞവരാരും ഹിന്ദു മത വിരോധികളല്ല. മാര്‍കിസ്റ്റുകളുമല്ല. ഇന്ത്യയുടെ ഭൗതീക ജീവിതത്തിനു ഗണ്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് രാജേന്ദ്രലാല്‍ മിത്ര. പശു രാഷ്ട്രീയത്തിനുമപ്പുറം ചരിത്രത്തെ ഫാഷിസ വല്‍ക്കരിക്കുക എന്നതാണ് സംഘ് പരിവാരുകാരുടെ ലക്ഷ്യം. നിരന്തരമായ അക്രമണങ്ങള്‍, ജല്‍പനങ്ങള്‍ തുറന്ന് വിടുന്നതും അതിന്റെ ഭാഗം തന്നെയാണ്. ഒരു ജനതയെ വശീകരിച്ച ചരിത്രം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പുതിയ ചരിത്രമറിയുന്ന തലമുറയെ സൃഷ്ടിക്കാനാണ് ചരിത്ര ഫാഷിസം തയ്യാറെടുക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter