പ്രമുഖ അമേരിക്കന്‍ മുസ്‌ലിം പണ്ഡിതന്‍ അന്തരിച്ചു

പ്രമുഖ അമേരിക്കന്‍ മുസ്‌ലിം പണ്ഡിതനും ഹാര്‍ഡ്‌വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഡോ.സുലൈമാന്‍ നയാഗ് ഇന്നലെ അന്തരിച്ചു. 

74 വയസ്സായിരുന്നു.
നിസ്സാര്‍ത്ഥതയോടെയും മനുഷ്യത്വത്തോടെയും സമൂഹത്തിന് ഒരുപാട് സേവനങ്ങളര്‍പ്പിച്ച പണ്ഡിതപ്രതിഭ കൂടിയായിരുന്നു ഡോ.നയാഗ്.
ഹാര്‍ഡ്‌വാര്‍ഡ് സര്‍വകലാശാലയിലെ ആഫ്രിക്കന്‍ പഠന വിഭാഗത്തില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.

ആഫ്രിക്കന്‍ പഠന വിഭാഗം,ഇസ്‌ലാമിക സമൂഹ പഠന വിഭാഗം അമേരിക്ക, ഇസ്‌ലാമിക് ഹെറിറ്റേജ് മ്യൂസിയം അമേരിക്ക, മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ് അസോസിയേഷന്‍ എന്നീ ഏജന്‍സികളില്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യൂണിറ്റി പ്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച മുഹമ്മദ് ലെഗ്‌സീ ഓഫ് ഒ പ്രൊഫറ്റ് അടക്കം നിരവധി അവാര്‍ഡ്  നേടിയ ഡോക്യുമെന്ററികളുടെ ഉപദേശക സമിതി ആയിരുന്നു അദ്ധേഹം.
അദ്ധേഹത്തിന്റെ മരണത്തില്‍ നിരവധി മുസ്‌ലിം പണ്ഡിതര്‍ അനുശോചനം അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter