അറബ് രാഷ്ട്രങ്ങള്‍ ഐക്യപ്പെടണം: റാഷിദ് ഗനൂഷി

"ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരിക്കല്‍ കൂടി ഒന്നിക്കണം നിലവിലെ ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം" ടുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി പ്രസിഡണ്ട് റാശിദ് ഗനൂഷി.  ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തുടരുന്ന  പ്രതിസന്ധി പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണെമെന്ന്  സഊദി രാജാവ് സല്‍മാന്‍ ബിന്‍ അസീസിനോട് ഗനൂഷി ആവശ്യപ്പട്ടു.
റമദാന്‍ അവസാനിക്കുന്നതിന് മുമ്പ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടത്തുന്ന  ശ്രമങ്ങളെ അദ്ദേഹം പിന്തുണച്ചു.
തുര്‍ക്കിയുടെ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും തുര്‍ക്കി സഊദി,യു.എഇ. ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് സൗഹൃദ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നതെന്നും ഗനൂഷി വിശദീകരിച്ചു.ടുനീഷ്യ സഊദിയോടും ഖത്തറിനോടും സൗഹൃദ ബന്ധമാണ് നിലനിര്‍ത്തിപ്പോരുന്നതെന്നും അറബ് രാജ്യങ്ങളുടെ ഐക്യമാണ് പ്രതീക്ഷിക്കുന്നെതെന്നും ഗനൂഷി വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter